നേമം: ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി പാപ്പനംകോട് ഡിപ്പോ അടച്ചു. അണുനശീകരണമടക്കമുള്ള സുരക്ഷാപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി രണ്ട് ദിവസത്തേക്കാണ് അടച്ചത്. കോവിഡ് ബാധിതനായ ജീവനക്കാൻ താമസിച്ചിരുന്ന ഡിപ്പോയിലെ വിശ്രമ കേന്ദ്രമോ ബസുകളോ അണുമുക്തമാക്കിയില്ലെന്നാരോപിച്ച് ജീവനക്കാർ ജോലിയിൽ പ്രേവശിക്കാൻ വിസമ്മതിച്ചിരുന്നു. ഡിപ്പോ അടച്ചിടാന്‍ ആരോഗ്യവകുപ്പിൻെറ നിര്‍ദേശമില്ലെന്നായിരുന്നു മാനേജ്മൻെറിൻെറ ആദ്യ നിലപാട്. ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഗതാഗതമന്ത്രി നിർദേശിച്ചു. പിന്നാലെ രണ്ടുദിവസത്തേക്ക് അടച്ചിടാന്‍ ആരോഗ്യവകുപ്പും ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ച ഡ്രൈവറോടിച്ചിരുന്ന ബസില്‍ യാത്ര ചെയ്തിരുന്നവരെ ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ടെസ്റ്റിന് വിധേയമാക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് ബാധിതെനാപ്പം വിശ്രമസ്ഥലത്ത് സമയം ചെലവിട്ട ജീവനക്കാെരയും ക്വാറൻറീനിലാക്കി. സമ്പർക്കപ്പട്ടിക: നാലിന് ഷെഡ്യൂൾ പ്രകാരം അഞ്ച് ട്രിപ്പുകൾ നേമം: വിമാനത്താവളത്തിലും റെയിൽേവ സ്റ്റേഷനിലും എത്തുന്നവരെ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്ന സ്പെഷൽ ബസുകളിലായിരുന്നു കോവിഡ് ബാധിതനായ ജീവനക്കാരൻ അധികമായി ജോലി ചെയ്തിരുന്നത്. എന്നാൽ, ആരോഗ്യവകുപ്പ് പുറത്തിറക്കിയ റൂട്ട് മാപ്പനുസരിച്ച് ജൂൺ രണ്ടിന് സ്വദേശമായ തൃശൂരിൽനിന്ന് ബൈക്കിൽ തിരുവനന്തപുരത്തെത്തി. ജൂൺ നാലിന് മങ്കാട്ടുകടവ്-തച്ചോട്ടുകാവ് -മലയിൻകീഴ് റൂട്ടിലെ അഞ്ച് ട്രിപ്പുകളിൽ ഇദ്ദേഹം ജോലി ചെയ്തു. 45 യാത്രക്കാരാണ് അന്ന് ഇൗ ബസിൽ യാത്ര ചെയ്തത്. അഞ്ചിന് സ്പെഷൽ സർവിസിൽ ജോലി ചെയ്ത അദ്ദേഹം അന്ന് വൈകീട്ട് പാറശ്ശാല ഫയർസ്റ്റേഷനിലെത്തി. എട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റിൻെറ ആവശ്യത്തിനായി വഴുതക്കാട് ആർ.ടി.ഒ ഒാഫിസിലെത്തി. 10ന് നേമം പൊലീസ് സ്റ്റേഷനിൽ നിന്ന് അന്തർസംസ്ഥാന തൊഴിലാളികളുമായി റെയിൽവേ സ്റ്റേഷനിലേക്ക് പോയ ബസിൽ ഡ്യൂട്ടി ചെയ്തു. 11 ന് തമ്പാനൂരിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരുമായി പൂജപ്പുരയിലെ സർക്കാർ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക് പോയി. അന്നുതന്നെ തമ്പാനൂർ ഫയർസ്റ്റേഷനും സന്ദർശിച്ചു. 12 നാണ് ലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് 13ന് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.