പ്രവാസികളോട്​ സര്‍ക്കാര്‍ മനുഷ്യത്വം കാണിക്കണം -മൂവാറ്റുപുഴ അഷറഫ് മൗലവി

തിരുവനന്തപുരം: പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന തീരുമാനം പിന്‍വലിച്ച് സർക്കാർ മനുഷ്യത്വം കാട്ടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് മൂവാറ്റുപുഴ അഷറഫ് മൗലവി ആവശ്യപ്പെട്ടു. വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും തീരുമാനം പുനഃപരിശോധിക്കാന്‍ സർക്കാർ തയാറാകാത്തത് ക്രൂരതയാണ്. ഇറ്റലിയില്‍നിന്ന് മലയാളികളെ കൊണ്ടുവരുന്നതിന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ മൂന്നുമാസംമുമ്പ് നിലപാടെടുക്കുകയും നിയമസഭയില്‍ പ്രമേയം പാസാക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം അപഹാസ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.