യുവജന കമീഷൻ ഇടപെട്ടു; കുഞ്ഞു അഹ്സാന് ചികിത്സാ സഹായം

തിരുവനന്തപുരം: കരൾരോഗം ബാധിച്ച് ചികിത്സയിലിരുന്ന ആറുമാസം പ്രായമുള്ള മുഹമ്മദ്‌ അഹ്‌സാന് സംസ്ഥാന യുവജന കമീഷൻ ഇടപെടലിനെ തുടർന്ന് ചികിത്സാ സഹായം ലഭിച്ചു. കരൾ മാറ്റിവെക്കുന്നതിനായി സാമൂഹിക സുരക്ഷാമിഷനിൽനിന്ന് 15 ലക്ഷം രൂപയാണ് അനുവദിച്ചത്. നിർധന കുടുംബാംഗമായ കൊല്ലം തിരുമുല്ലവാരം സ്വദേശി സിറാജുദീൻെറ മകനായ അഹ്സാൻ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ മാറ്റിവെക്കാനാണ് ഡോക്ടർ നിർദേശിച്ചത്. ശസ്ത്രക്രിയക്കായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. കരൾ പകുത്തുനൽകാൻ കുഞ്ഞിൻെറ മാതാവ് തയാറായെങ്കിലും ശസ്ത്രക്രിയക്കുള്ള ഭീമമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പിതാവ് യുവജന കമീഷനെ സമീപിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് കമീഷനും യുവജനകാര്യ മന്ത്രി ഇ.പി. ജയരാജനും പണം അനുവദിക്കാൻ അടിയന്തര ശിപാർശ നൽകിയത്. സാമൂഹിക സുരക്ഷാ മിഷൻെറ 'വി കെയർ'പദ്ധതിയിൽപെടുത്തി ശസ്ത്രക്രിയ നടത്തിയ ആസ്റ്റർ മെഡിസിറ്റിയുടെ അക്കൗണ്ടിലേക്കാണ് തുക നൽകുക. ശസ്ത്രക്രിയക്കു ശേഷം അഹ്സാൻ സുഖം പ്രാപിച്ചുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.