അന്താരാഷ്​ട്ര കടൽ വെബിനാർ നടന്നു

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോകമെമ്പാടും നടക്കുന്ന സമുദ്ര ദശാബ്ദപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തീരദേശ വിദ്യാർഥി കൂട്ടായ്മയായ കോസ്റ്റൽ സ്റ്റുഡൻറ്സ് കൾചറൽ ഫോറം സംഘടിപ്പിക്കുന്ന ഒന്നാമത് അന്താരാഷ്ട്ര കടൽ വെബിനാർ സീരീസിൻെറ രണ്ടാം സെഷൻ നടന്നു. കടൽസംരക്ഷണത്തിലുള്ള യുവതയുടെ പങ്കാളിത്തം, കടലോരങ്ങളുടെ നിരന്തരമായ നിരീക്ഷണം എന്നീ വിഷയങ്ങളാണ് ചർച്ച ചെയ്തത്. ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണരംഗത്ത് പ്രവർത്തിക്കുന്ന ഇക്കോനിഷേ എന്ന സംഘടനയുടെ സ്ഥാപകയും പരിസ്ഥിതിശാസ്ത്ര ഗവേഷകയുമായ നിഷ ഡിസൂസ, കടൽസംരക്ഷണ രംഗത്ത് പ്രവർത്തിക്കുകയും സിംഗപ്പൂരിൽ മറൈൻ സിറ്റിസൻ സയൻസ് പ്രോഗ്രാം വികസിപ്പിക്കാൻ നേതൃത്വം കൊടുത്തുവരുകയും ചെയ്യുന്ന ച്യോ പെയ് റൊങ് എന്നിവർ സംസാരിച്ചു. ഡോ. ജോൺസൺ ജാമൻറ്, കുമാർ സഹായരാജ്, ജെയ്സൺ ജോൺ, വിപിൻദാസ് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.