ഭിന്നശേഷി കുട്ടികൾക്കുള്ള 'വൈറ്റ്​ ബോർഡ്​' പഠനപദ്ധതിക്ക്​ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പഠനവിഭവങ്ങൾ തയാറാക്കി വിനിമയം ചെയ്യുന്നതിന് സമഗ്രശിക്ഷാ കേരളയുടെ സഹായത്തോടെ ആവിഷ്കരിച്ച 'വൈറ്റ് ബോർഡ്' പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന തമിഴ്, കന്നട മീഡിയം ക്ലാസുകളിലെ കുട്ടികൾക്കുവേണ്ടി തയാറാക്കിയ ഓൺലൈൻ ക്ലാസുകൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം രണ്ടാംവർഷ ഓൺലൈൻ ക്ലാസുകൾ നൽകുന്നതിനായി തയാറാക്കിയ VHSEeVIDYALAYAM എന്ന യൂട്യൂബ് ചാനൽ എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി സി. രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.എസ്.കെ ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.