നെട്ടുകാൽത്തേരി തുറന്ന ജയില്‍ വളപ്പില്‍ കശുമാവ് കൃഷി ആരംഭിക്കുന്നു

കാട്ടാക്കട: നെട്ടുകാൽത്തേരി തുറന്ന ജയില്‍ വളപ്പില്‍ 25 ഏക്കർ സ്ഥലത്ത് കശുമാവ് കൃഷി ആരംഭിക്കുന്നു. നാല് ഇനങ്ങളിൽെപട്ട 2000 ഗ്രാഫ്റ്റ് തൈകളാണ് നടുന്നത്. സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയും ജയില്‍ വകുപ്പും കൈകോർത്താണ് പദ്ധതി. സമ്പൂർണ ജൈവകൃഷിയായിരിക്കും. നിലവിൽ 35,000 റബർ മരങ്ങളും ആയിരത്തിലധികം തെങ്ങും കമുകും മറ്റ് വിവിധ കൃഷികളും ചെയ്തു വരുന്നുണ്ട്. 20 ലക്ഷം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. നിലവിൽ ചീമേനി ഓപൺ ജയിലിൽ 20 ഏക്കർ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുന്നുണ്ട്. പ്രതിവർഷം 10 ടൺ കശുവണ്ടി ഉൽപാദിപ്പിച്ച് കാഷ്യൂ െഡവലപ്മൻെറിന് അവർ നല്‍കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.