കോവളം: സൗദിയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ വിഴിഞ്ഞം സ്വദേശിയായ യുവാവ് മരിച്ചു. വിഴിഞ്ഞം ചെന്നവിളാകത്ത് മുഹമ്മദ് സാലി (37) ആണ് ജിദ്ദയിലെ ബഹ്റയിൽ അപകടത്തിൽ മരിച്ചത്. ജോലിസ്ഥലത്ത് ടാങ്കർ ലോറിയിലേക്ക് എൻജിൻ ഓയിൽ കയറ്റുന്നതിനിടെ മറിഞ്ഞ ടാങ്കർ പുറത്തുവീണാണ് അപകടമെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ലീവിന് നാട്ടിലെത്തി അഞ്ചുമാസം മുമ്പാണ് സൗദിയിേലക്ക് മടങ്ങിയത്. ഭാര്യ: ഹസീബ. മക്കൾ: ഫർസാന, സാബിർ. photo: Mohammed sali 37 vzm ഫോട്ടോ- സൗദിയിൽ അപകടത്തിൽ മരിച്ച മുഹമ്മദ് സാലി (37)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.