മൊബൈൽ ടവറിനു മുകളിൽ കയറി യുവാവിെൻറ ആത്മഹത്യ ഭീഷണി; അഞ്ചുമണിക്കൂറിനുശേഷം താഴെയിറക്കി

മൊബൈൽ ടവറിനു മുകളിൽ കയറി യുവാവിൻെറ ആത്മഹത്യ ഭീഷണി; അഞ്ചുമണിക്കൂറിനുശേഷം താഴെയിറക്കി ശാസ്താംകോട്ട: മൊബൈൽ ടവറിനു മുകളിൽ കയറി യുവാവിൻെറ ആത്മഹത്യ ഭീഷണി. അഞ്ചുമണിക്കൂറോളം ടവറിനു മുകളിൽ നിന്ന യുവാവിനെ ഒടുവിൽ അനുനയിപ്പിച്ച് താഴെയിറക്കി. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ ശാസ്താംകോട്ട ഭരണിക്കാവ് കൈത്തറി ജങ്ഷനിലാണ് സംഭവം. ഇവിടെ പ്രവർത്തിക്കുന്ന ലീഗൽ മെട്രോളജി ഓഫിസ് വളപ്പിലെ ബി.എസ്.എൻ.എല്ലിൻെറ മൊബൈൽ ടവറിലാണ് സമീപവാസിയായ ദീപാഭവനത്തിൽ ദിനേശ് (29) കയറി ഭീഷണി മുഴക്കിയത്. ഇയാൾ ഇടക്കിടെ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്നും ചികിത്സയിലായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ബന്ധുക്കളായ രണ്ടുപേരെ ടവറിനു മുകളിലെത്തിച്ച് യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അഗ്നിരക്ഷാ സേനാംഗങ്ങൾ മുകളിലേക്ക് കയറിയെങ്കിലും ഭീഷണിയെ തുടർന്ന് അവരും പിൻവാങ്ങി. കൂടി നിന്ന എല്ലാവരും പോകാമെങ്കിൽ താഴെയിറങ്ങാമെന്ന് യുവാവ് അറിയിച്ചതിനെ തുടർന്ന് പൊലീസ് എല്ലാരെയും സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും താഴെയിറങ്ങാൻ ഇയാൾ കൂട്ടാക്കിയില്ല. ഇടക്ക് വീണ്ടും ഇയാൾ വസ്ത്രം മാറ്റിയുടുത്തു. ഒടുവിൽ ഉച്ചക്ക് 2.30 ഓടെ യുവാവ് താഴേക്കിറങ്ങിവരുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.