തിരുവനന്തപുരം: പ്രശസ്ത സംഗീതസംവിധായകന്‍ പരേതനായ എം.ജി. രാധാകൃഷ്ണൻെറ ഭാര്യ പത്മജാ രാധാകൃഷ്ണന് മക്കൾ അന്ത്യോപചാരം അർപ്പിച്ചത് കോവിഡ് പ്രോട്ടോകോൾ പാലിച്ച്. വീട്ടിലെ ചടങ്ങുകളും തൈക്കാട് ശാന്തികവാടത്തിലെ അന്ത്യകര്‍മങ്ങളും മക്കളായ എം.ആര്‍. രാജാകൃഷ്ണനും കാർത്തികയും പൂര്‍ത്തിയാക്കിയത് പി.പി.ഇ കിറ്റ് ധരിച്ചായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയാണ് ഹൃദയാഘാതത്തെതുടര്‍ന്ന് പത്മജാ രാധാകൃഷ്ണന്‍ (68) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മരണവിവരമറിഞ്ഞ് തിങ്കളാഴ്ച രാത്രി ചെന്നൈയില്‍നിന്നെത്തിയ രാജാകൃഷ്ണനും ചൊവ്വാഴ്ച പുലര്‍ച്ച ദുബൈയില്‍നിന്നെത്തിയ കാര്‍ത്തികയും വീട്ടിലെ പ്രത്യേകം മുറികളില്‍ ക്വാറൻറീനിലായിരുന്നു. ചൊവ്വാഴ്ച രാവിലെ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും മടങ്ങിയശേഷമാണ് ഇരുവരെയും പി.പി.ഇ കിറ്റ് ധരിപ്പിച്ച് മാതാവിൻെറ മൃതദേഹത്തിനടുത്ത് എത്തിച്ചത്. വീട്ടിലെ ചടങ്ങുകള്‍ക്കുശേഷം തൈക്കാട് ശാന്തികവാടത്തില്‍ അന്ത്യകര്‍മങ്ങള്‍ക്കും പി.പി.ഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ എത്തുകയായിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ.കെ. ബാലന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സുരേഷ് ഗോപി എം.പി, ഒ. രാജഗോപാല്‍ എം.എല്‍.എ, നടൻ മണിയന്‍പിള്ള രാജു, നടിമാരായ കീര്‍ത്തി സുരേഷ്, ചിപ്പി, നിര്‍മാതാക്കളായ സുരേഷ് കുമാര്‍, രഞ്ജിത് തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.