തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് മരണം നാലായെങ്കിലും മൂന്നിലും ഉറവിടം കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിന് വെല്ലുവിളിയായി. കഴിഞ്ഞദിവസം മരിച്ച വഞ്ചിയൂർ സ്വദേശി രമേശൻ, രണ്ടുമാസംമുമ്പ് മരിച്ച േപാത്തൻകോട് സ്വദേശിയായ റിട്ട. പൊലീസുകാരൻ, നാലാഞ്ചിറ സ്വദേശിയായ വൈദികൻ എന്നിവർക്കാണ് എവിടെനിന്ന് രോഗം ബാധിച്ചെന്ന് ഇനിയും കണ്ടെത്താൻ കഴിയാത്തത്. മരിച്ച നാലാമത്തെയാൾ രാജസ്ഥാനിൽനിന്ന് വഴിതെറ്റി മേയ് 22ന് ട്രെയിനിലെത്തിയ തെലങ്കാന സ്വദേശിയാണ്. ഇദ്ദേഹത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് കോവിഡ് വൈറസ് ബാധയേറ്റിരിക്കാമെന്നാണ് ആരോഗ്യവകുപ്പിൻെറ വിലയിരുത്തൽ. ആസ്തമ േരാഗിയായ വഞ്ചിയൂർ പാറ്റൂർ സ്വദേശി രമേശൻ (67) രോഗം മൂർച്ഛിച്ചതിനെതുടർന്ന് ജൂൺ 12നാണ് മരിച്ചത്. മരണം സ്ഥിരീകരിക്കുന്നതിന് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ശ്വാസകോശ സംബന്ധമായ അസുഖം മരണകാരണമായതിനാൽ ഡോക്ടർമാർ കോവിഡ് സംശയം പ്രകടിപ്പിച്ചത്്. ആസ്തമ രോഗിയായ ഇദ്ദേഹം ചികിത്സക്കായി ഇടയ്ക്കിടെ ജനറൽ ആശുപത്രിയിലെത്തിയിരുന്നു. ശ്വാസംമുട്ട് രൂക്ഷമായതിനെതുടർന്ന് ഇക്കഴിഞ്ഞ 10ന് ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രോഗം ഭേദമായതിനെതുടർന്ന് വീട്ടിലേക്കയച്ചെങ്കിലും 12ന് രോഗം മൂർച്ഛിക്കുകയും മരണപ്പെടുകയുമായിരുന്നു. എവിടെനിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്നകാര്യം വ്യക്തമല്ല. അേതസമയം ഇദ്ദേഹത്തിൻെറ സമ്പർക്കശൃംഖല കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ആരോഗ്യപ്രവർത്തകരുെട നിർദേശപ്രകാരം കുടുംബാംഗങ്ങൾ ക്വാറൻറീനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.