ഓൺലൈൻ പഠനസഹായമൊരുക്കി

ഓയൂർ: വെളിനല്ലൂർ പഞ്ചായത്ത് ചെങ്കൂർ പ്ലാംകുഴിയിൽ ഓൺലൈൻ പഠനത്തിന് സൗകര്യാർഥം പ്ലാംകുഴി അക്ഷര പി.കെ.സി ഗ്രന്ഥശാലയിലേക്ക് മൈലോട് ടി.ഇ.എം ഹൈസ്കൂൾ 1986 എസ്.എസ്.എൽ.സി. ബാച്ച് പൂർവ വിദ്യാർഥികൾ ടി.വി നൽകി. ടി.ഇ.എം ഹൈസ്കൂൾ മാനേജർ അനിൽ, പ്രഥമാധ്യാപിക ലൈന, അധ്യാപകരായ പ്രദീപ്, ഷെമീർ, സൈജു മുണ്ടപ്പള്ളി, അനീസ്, അശ്വതി, ആര്യ എന്നിവർ പങ്കെടുത്തു. ഗ്രന്ഥശാല പ്രസിഡൻറ് അനന്തൻ ടി.വി ഏറ്റുവാങ്ങി. പട്ടികജാതി കോളനിയിൽ ടാബ് നൽകി ഓയൂർ: വെളിനല്ലൂർ പഞ്ചായത്ത് ചെങ്കൂർ വാർഡിലെ പട്ടികജാതി കോളനിയിലെ കുട്ടികൾക്ക് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോണും ടാബുകളും നൽകി. ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് ഭാർഗവൻ, സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി, ആഷിക്, സൈജു മുണ്ടപ്പള്ളി എന്നിവർ പങ്കെടുത്തു. വായനശാലക്ക് ടി.വി നൽകി ഓയൂർ: കൊട്ടറ ആനന്ദകുട്ടൻ സ്മാരക വായനശാലക്ക് പൂയപ്പള്ളി ചാൾസ് സ്മാർട്ട് സ്ഥാപന ഉടമ കാട്ടാക്കട ബാബു ടി.വി നൽകി. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഹംസ റാവുത്തരിൽനിന്ന് വായനശാല സെക്രട്ടറി എം.ബി. പ്രകാശ് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.