വഴിയോര തണല്‍ പദ്ധതി തുടങ്ങി

കുളത്തൂപ്പുഴ: സാമൂഹിക വനവത്കരണത്തിൻെറ ഭാഗമായി വനംവകുപ്പ് നടപ്പാക്കുന്ന വഴിയോര തണല്‍ പദ്ധതി കുളത്തൂപ്പുഴയില്‍ തുടങ്ങി. സഞ്ജീവനിവനം കേന്ദ്രത്തിൻെറ ആഭിമുഖ്യത്തില്‍ ചന്ദനക്കാവ് കവലക്ക് സമീപം തണല്‍ മരത്തൈ നട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു. കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് പി. ലൈലാബീവി അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡൻറ് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനിറോയി, വാര്‍ഡ് അംഗം സുഭിലാഷ്കുമാര്‍, ഫോറസ്റ്റര്‍ സനോജ്, വനപാലകരായ ജോയി, മുരളീധരന്‍പിള്ള, സുരേന്ദ്രന്‍ എന്നിവർ സംസാരിച്ചു. റീത്ത് െവച്ച് പ്രതിഷേധിച്ചു അഞ്ചൽ: ഏരൂർ കാഞ്ഞുവയലിൽ പ്രവർത്തനരഹിതമായ ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടിൽ റീത്ത് െവച്ച് കോൺഗ്രസ് ഏരൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ബ്ലോക്ക് പ്രസിഡൻറ് പി.ബി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.ടി. കൊച്ചുമ്മച്ചൻ, അനസ്, പാണയം റെജി, നിസാം പത്തടി, ശിവദാസൻ, മുഹമ്മദലി എന്നിവർ നേതൃത്വം നൽകി. പ്രതിഷേധം അഞ്ചൽ: ഇന്ധന വില വർധനക്കെതിരേ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇരുചക്രവാഹനങ്ങൾ നിരത്തിലുരുട്ടി പ്രതിഷേധിച്ചു. അഞ്ചൽ ഏരിയ സെക്രട്ടറി ഡി. വിശ്വസേനൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.