മോഹൻബാബുവിൻെറ വീടെന്ന മോഹം പൂവണിഞ്ഞു മുളവന: മരംകയറ്റ തൊഴിലാളിയായിരുന്ന മോഹൻബാബുവിനും മകൾക്കും ഭാര്യക്കും താമസിക്കാൻ കെട്ടുറപ്പുള്ള വീടായി. മുളവന കിഴക്കേപഴവിള മോഹൻബാബുവിനെ ഒമ്പത് വർഷം മുമ്പ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. ചികിത്സക്ക് ശേഷം ജോലിചെയ്യാൻ കഴിയാത്ത സ്ഥിതിയിലായതോടെ കുടുംബം നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുകയായിരുന്നു. ചികിത്സ പിഴവിനാൽ ശാരീരികമായി അവശത വരികയും ചെയ്തു. മൺകട്ട കെട്ടിയ തകരഷീറ്റ് മേഞ്ഞ കൂര എപ്പോഴും വീഴാവുന്ന നിലയിലായിരുന്നു. ഒന്നരവർഷം മുമ്പാണ് സി.പി.എം കുണ്ടറ ലോക്കൽ കമ്മിറ്റി വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചത്. ജില്ല സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം നിർവഹിച്ചു. ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എം. വിൻസൻറ്, പി. ഗോപിനാഥൻപിള്ള, എസ്. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.