​കെ.എസ്​.ആർ.ടി.സി ഗ്രാമീണ സർവിസുകളിൽനിന്ന്​ പിന്മാറുന്നു; യാത്രാ​േക്ലശം രൂക്ഷം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി വ്യാപകമായി ഗ്രാമീണ സർവിസുകൾ വെട്ടിക്കുറച്ചതോടെ യാത്രാക്ലേശം രൂക്ഷം. നിരക്കിനെച്ചൊല്ലി സ്വകാര്യ ബസുകൾ ഭൂരിഭാഗവും വിട്ടുനിൽക്കുന്നതിന് പിന്നാലെ കെ.എസ്.ആർ.ടി.സിയും പിൻവലിഞ്ഞത് സാധാരണക്കാർക്ക് ഇരട്ടപ്രഹരമായി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നെങ്കിലും സർവിസുകൾ 50 ശതമാനം വെട്ടിക്കുറച്ചിരുന്നു. ഇത് ഏറ്റവുമധികം ബാധിച്ചത് ഗ്രാമീണമേഖലയിലാണ്. ജനജീവിതം ഏതാണ്ട് സാധാരണ നിലയിലായെങ്കിലും യാത്രാസൗകര്യം അരക്ഷിതമായി തുടരുകയാണ്. സ്വന്തമായി വാഹനസൗകര്യമുള്ളവർക്കും വാഹനം പിടിച്ചുപോകാൻ സാമ്പത്തികശേഷിയുള്ളവർക്കും കുഴപ്പമില്ലെങ്കിലും അല്ലാത്തവർ നട്ടംതിരിയുകയാണ്. ദിവസേവതനക്കാരും തുച്ഛം ശമ്പളക്കാരുമായ ഹോട്ടൽ തൊഴിലാളികൾ, വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരാണ് പ്രധാന ഇരകൾ. 100-150 രൂപ കൊടുത്ത് ഒാേട്ടാ വിളിച്ച് ജോലിക്ക് പോകേണ്ട നിസ്സഹായാവസ്ഥയിലാണിവർ. കോവിഡ് നിയന്ത്രണങ്ങളും ഭീതിയുമുള്ളതിനാൽ ഒഴിഞ്ഞുപോകുന്ന വാഹനങ്ങളിൽപോലും 'ലിഫ്റ്റ്' കിട്ടില്ല. വാഹനസൗകര്യമില്ലാതെ ആളുകൾ ബുദ്ധിമുട്ടുേമ്പാൾ യാത്രക്കാരില്ലെന്നപേരിൽ ഒാർഡിനറി ബസുകൾ ഭൂരിഭാഗവും സ്റ്റാൻഡിൽ നിർത്തിയിട്ടനിലയിലാണ്. വിവിധ ഡിപ്പോകളിൽനിന്ന് മെഡിക്കൽ കോളജുകളിലേക്കടക്കം നടത്തിയിരുന്ന ഒാർഡിനറി സർവിസുകളും റദ്ദാക്കി. ആശുപത്രികളെല്ലാം സാധാരണനിലയിൽ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ബസ് സൗകര്യമില്ലാത്തതിനാൽ അധികം പേർക്കും പോകാനാകുന്നില്ല. പരാതിയും പ്രതിഷേധവുമുണ്ടാകുേമ്പാൾ യാത്രക്കാരില്ലെന്നാണ് വിശദീകരണം. ഡിപ്പോകൾ കേന്ദ്രീകരിച്ച് ജീവനക്കാരുടെ സൗകര്യത്തിനൊത്താണ് സർവിസ് ഒാപറേറ്റ് ചെയ്യുന്നതെന്ന ആക്ഷേപവും വ്യാപകമാണ്. രാത്രി ഒമ്പതുവരെ സർവിസ് നടത്താൻ അനുവാദവും നിർദേശവുണ്ടെങ്കിലും ഒാഫിസ് സമയം കഴിയുന്നതോടെ സർവിസ് നിലയ്ക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.