പട്ടാമ്പി: ജനകീയ രക്തദാന സേന (പി.ബി.ഡി.എ) ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജില്ല ആശുപത്രിയിൽ രക്തദാനം നടന്നു. പാലക്കാട് ജില്ല ചീഫ് കോഓഡിനേറ്റർ മുനീർ കരിങ്ങനാട് ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട് ജില്ല അസിസ്റ്റൻറുമാരായ ജാഫർ പാലക്കാട്, ബാബു ഒലവക്കോട്, ഫൈസൽ കാരക്കാട്, അജ്മൽ കച്ചേരിപറമ്പ്, സലീം ഫിഫ മണ്ണാർക്കാട്, സെബാൻ ലക്കിടി എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. വിളക്ക് സമരം പട്ടാമ്പി: കെ.എസ്.ഇ.ബിയുടെ വൈദ്യുതിബിൽ ചൂഷണത്തിനെതിരെ പട്ടാമ്പി കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ യൂത്ത് ലീഗ് വിളക്ക് സമരം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ല കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തിയ സമരം മുസ്‌ലിം ലീഗ് പട്ടാമ്പി മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.എം.എ. ജലീൽ ഉദ്ഘാടനം ചെയ്തു. എം.കെ. മുഷ്്താഖ് മുഖ്യപ്രഭാഷണം നടത്തി. സൈതലവി വടക്കേതിൽ അധ്യക്ഷത വഹിച്ചു. കെ.പി. ഉമറുൽ ഫാറൂഖ്, ഷെഫീഖ് പരിവക്കടവ്, യു.കെ. ഷറഫുദ്ധീൻ, സലീം പാലത്തിങ്ങൽ, ഷൗക്കത്ത് പാലത്തിങ്ങൽ, ശാക്കിർ കൊടലൂർ, ഹനീഫ പറക്കാട് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.