മണ്ണിടിച്ചിൽ സാധ്യത മേഖല പരിശോധിച്ചു

മണ്ണിടിച്ചിൽ സാധ്യത മേഖല പരിശോധിച്ചു പറമ്പിക്കുളം: പറമ്പിക്കുളത്തെ മണ്ണിടിച്ചിൽ സാധ്യത മേഖലയിൽ അഗ്നിരക്ഷാസേന പരിശോധന നടത്തി. കഴിഞ്ഞപ്രളയത്തിൽ പൂപ്പാറയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നതിനെ തുടർന്നാണ് പരിശോധന. ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കറിൻെറ നേതൃത്വത്തിലുള്ള സംഘം പൂപ്പാറ ആദിവാസി ഊരിലെത്തി സ്ഥിതി വിലയിരുത്തി. മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടായാൽ പറമ്പിക്കുളത്തുള്ള കമ്യൂണിറ്റി ഹാളിലേക്ക് പൂപ്പാറയിലെ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. ചിറ്റൂർ അഗ്നിരക്ഷാനിലയം, സിവിൽ ഡിഫൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ പറമ്പിക്കുളത്തെ വിവിവ കോളനികൾ സന്ദർശിച്ചു. പറമ്പിക്കുളം കടുവസങ്കേതം െഡപ്യൂട്ടി ഡയറക്ടർ വൈശാഖ് ശശികുമാർ, വനം റേഞ്ച് ഓഫിസർമാരായ കണ്ണൻ, മുജീബ് റഹ്മാൻ, ചിറ്റൂർ അസി. സ്റ്റേഷൻ ഓഫിസർ സജി, സി.ആർ. ജോസ്, സീനിയർ ഫയർ ആൻഡ് െറസ്ക്യൂ ഓഫിസർ എം. ഷാഫി എന്നിവർ പങ്കെടുത്തു. ----------------------------------------- pew samaram5 ശിവഗിരി തീർഥാടക ടൂറിസം സർക്യൂട്ട് പദ്ധതിയും കേരള സ്പിരിച്വൽ ടൂറിസം സർക്യൂട്ട് പദ്ധതിയും റദ്ദുചെയ്ത കേന്ദ്രസർക്കാർ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മൻെറ് വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റി വടക്കഞ്ചേരി ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടത്തിയ കണ്ണാടിസമരം കെ.പി.സി.സി ജനറൽ സെക്രട്ടറി എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.