അനധികൃത കച്ചവടം നീക്കം ചെയ്യണമെന്ന്

സോളിഡാരിറ്റി പ്രതിഷേധ സംഗമം പട്ടാമ്പി: അമേരിക്കയിൽ നടക്കുന്ന വംശീയ വിവേചനത്തിനെതിരെയും ഇന്ത്യയിലെ പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വിദ്യാർഥികൾക്കെതിരെ ഭരണകൂടം നടത്തുന്ന ഭീകരതക്കെതിരെയും സോളിഡാരിറ്റി പട്ടാമ്പി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് കെ.ടി. അൻവർ, സെക്രട്ടറി താജുദ്ദീൻ, മുസ്തഫ കിഴായൂർ, ഷൗക്കത്ത് ശങ്കരമംഗലം, ഫൈസൽ കാരക്കാട് എന്നിവർ നേതൃത്വം നൽകി. ````````````````` box pls പഠനത്തിനും ജീവിതത്തിനും വഴിതേടി ഒരുകുടുംബം കൊല്ലങ്കോട്: പെൺമക്കളുടെ തുടർപഠനത്തിന് വഴിയില്ലാതെ വീട്ടമ്മ കണ്ണീർകയത്തിൽ. ചെമ്മണ്ണാമ്പതി അണ്ണാനഗറിൽ വസിക്കുന്ന ശ്രീവള്ളിയാണ് ചലനശേഷിയില്ലാത്ത മുത്തമകളും പഠനം മുടങ്ങിയ ഇളയ മക്കളുമായി ലോക്ഡൗൺ കാലത്ത് ദുരിതത്തിൽ കഴിയുന്നത്. 18 വർഷങ്ങൾക്ക് മുമ്പ് രോഗം ബാധിച്ച് അരക്കുതാഴെ ചലനശേഷിയില്ലാത്ത മുത്തമകൾ രഞ്ജനിപ്രിയ, രഞ്ജനിപ്രിയയെ പരിപാലിക്കാൻ മൂന്ന് വർഷം മുമ്പ് എട്ടാം ക്ലാസ് പഠനം മുടങ്ങിയ രണ്ടാമത്തെ മകൾ ജീവപ്രിയ, മുതലമട സർക്കാർ സ്കൂളിൽ ഒമ്പതാംതരം പഠിക്കുന്ന ജയശ്രീ എന്നിവരുമായി വാടക വീട്ടിലാണ് ശ്രീവള്ളി താമസം. ലോക്ഡൗൺ മൂലം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും ഒമ്പതാംതരം പഠിക്കുന്ന ജയശ്രീക്ക് ടെലിവിഷൻ, സ്മാർട്ട് ഫോൺ എന്നിവ ഇല്ലാത്തതിനാൽ പഠനവും മുടങ്ങി. ഭർത്താവ് വർഷങ്ങൾക്കുമുമ്പ് ശ്രീവള്ളിയെയും മക്കളെയും വീട്ടിൽനിന്നും ഇറക്കിവിട്ടതോടെ ദുരിതത്തിലായ കുടുംബത്തിന് സ്വന്തമായി ഭൂമിയില്ലാത്തത് ലോക്ഡൗൺ ആയതോടെ വാടക നൽകലും മുടങ്ങി. വല്ലപ്പോഴും ശ്രീവള്ളിക്കു ലഭിക്കുന്ന കൂലിപ്പണിയിലെ വരുമാനം മാത്രമാണ് ജീവിക്കാനുള്ള ഏക മാർഗം. ലോക്ഡൗണിൽ ദുരിതത്തിലായ കുടുംബത്തിന് മുൻഗണനേതര റേഷൻ കാർഡ് ലഭിച്ചത് കനത്ത തിരിച്ചടിയായി. ജീവപ്രിയക്കും ജയശ്രീക്കും പഠനംതുടരാൻ ആഗ്രഹമുണ്ടെങ്കിലും വഴികാണിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. പകുതി ചലനശേഷിയില്ലാത്ത മൂത്തമകൾക്ക് സാമ്പത്തികമില്ലാത്തതിനാൽ ആരോഗ്യം വീണ്ടെടുക്കുവാൻ വിദഗ്ധ ചികിത്സയും ആവശ്യമാണ്. ഇതിനായി സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുകയാണ് ഈ കുടുംബം. pew family2 ശ്രീവള്ളിയുടെ കുടുംബം pew ration card മുൻഗണനേതര റേഷൻ കാർഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.