83ൽ 75ഉം നെഗറ്റീവ്; കരിമ്പയിൽ ഭീതി വേണ്ട

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിൽ 83 പേരുടെ സ്രവം പരിശോധിച്ചവരിൽ 75 പേരുടെയും റിസൽറ്റ് നെഗറ്റീവ് ആണെന്ന് റിപ്പോർട്ട്. ഗൾഫ് നാടുകളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നും വന്നവരുടെയും സ്വാബാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പരിശോധിച്ചത്. എട്ട് പേരുടെ ഫലം കിട്ടാനുണ്ട്. അയൽ ഗ്രാമ പഞ്ചായത്തുകളെ അപേക്ഷിച്ച് ഇൻസ്റ്റിറ്റ്യുഷൻ ക്വാറൻറീൻ രണ്ടിടങ്ങളിൽ പുനരാരംഭിച്ച ഗ്രാമപഞ്ചായത്ത് കരിമ്പയാണ്. ടി.ബിയിലെ ക്വാർട്ടേഴ്സ്, സ്വകാര്യ ലോഡ്ജ് എന്നിവിടങ്ങളിലാണ് 19 പേർ ക്വാറൻറീനിൽ കഴിഞ്ഞിരുന്നത്. ഇവരിൽ നാലുപേർ കാലാവധി പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങി. അതേസമയം, സ്രവ പരിശോധനക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുന്നത് സർക്കാർ നിയമ പരിരക്ഷ മാനിച്ചാണെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നഗരസഭയിൽ പ്രതിപക്ഷ വാർഡുകളോട് അവഗണന: സി.പി.എം പ്രക്ഷോഭത്തിന് പട്ടാമ്പി: നഗരസഭയുടെ 2020-21 സാമ്പത്തിക വർഷത്തിലെ മരാമത്ത് പണികൾ യു.ഡി.എഫ് വാർഡുകളിൽ മാത്രമായി ഒതുക്കുന്നുവെന്ന് സി.പി.എം. യു.ഡി.എഫ് അംഗങ്ങളുടെ 16 വാർഡുകളിൽ മാത്രമാണ് ഇത്തവണത്തെ മരാമത്ത് പ്രവൃത്തികൾക്കായി സാങ്കേതിക അനുമതിയുള്ളു. ഇതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ വെള്ളിയാഴ്ച നടത്താനാണ് നഗരസഭ തിരുമാനിച്ചിരിക്കുന്നത്. ഈ ഏകപക്ഷീയമായ നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി.പി.എം നേതാക്കൾ അറിയിച്ചു. 28 വാർഡുകളെയും ഉൾപ്പെടുത്തി മരാമത്ത് പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി നൽകി ഒറ്റത്തവണയായി ടെൻഡർ നടപടികൾ നടത്തണമെന്നും അല്ലാത്തപക്ഷം സമരത്തിന് നേതൃത്വം നൽകുമെന്നും സി.പി.എം മുനിസിപ്പൽ സെക്രട്ടറി എ.വി. സുരേഷ്, ലോക്കൽ സെക്രട്ടറിമാരായ കെ.പി. അജയകുമാർ, പി. വിജയകുമാരൻ എന്നിവർ അറിയിച്ചു. pew fire safty പറമ്പിക്കുളത്ത് മണ്ണിടിച്ചൽ സാധ്യത പരിശോധനക്ക് എത്തിയ അഗ്നിശമന സേന സംഘം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.