എടത്തനാട്ടുകരയിൽ വാഹനാപകടം: മൂന്നുപേർക്ക് പരിക്ക് അലനല്ലൂർ: എടത്തനാട്ടുകര മൂച്ചിക്കലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് അപകടം. കോട്ടപ്പള്ള ഭാഗത്തേക്ക് പോയ കാറും എതിരെവന്ന ഓട്ടോയുമാണ് അപകടത്തിൽപെട്ടത്. ഈ രണ്ടു വാഹനങ്ങൾ കൂട്ടാതെ മറ്റൊരു വാഹനംകൂടി അപകടസമയത്ത് ഉണ്ടായതായി പറയുന്നു. നിയന്ത്രണംവിട്ട കാർ സമീപത്തെ വട്ടത്തൊടി മമ്മദിൻെറ വീടിൻെറ തറയിലിടിച്ചാണ് നിന്നത്. ഓട്ടോ ഡ്രൈവർ ഭീമനാട് സ്വദേശി കുരിക്കൾ അക്ബർ, കാർ യാത്രക്കാരായ കൈരളി സ്വദേശി പള്ളത്ത് വേലായുധൻ, മൂച്ചിക്കൻ സ്വദേശി പള്ളിപ്പെറ്റ അബ്ദുൽ അസീസ് (58) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. pew accident car, pew accident autoriksha എടത്തനാട്ടുകര മൂച്ചിക്കൽ ഉണ്ടായ അപകടത്തിൽപെട്ട കാറും ഓട്ടോയും യൂത്ത് കോൺഗ്രസ് ഉപവാസം അലനല്ലൂർ: കോവിഡ് കാലത്തെ കെ.എസ്.ഇ.ബിയുടെ പകൽ കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് അലനല്ലൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഉപവാസം നടത്തി. ഡി.സി.സി സെക്രട്ടറി പി.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നസീഫ് പാലക്കാഴി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. വേണു മാസ്റ്റർ, എടത്തനാട്ടുകര മണ്ഡലം പ്രസിഡൻറ് പി. അഹമ്മദ് സുബൈർ, നവാസ് ചോലയിൽ, നസറുദ്ധീൻ കീടത്ത്, അസീസ് കാര, അൻവർ കണ്ണൻകുണ്ട്, കാസിം അലയാൻ, വി.സി. രാമദാസ്, ഹബീബ് ഹൻസാരി, പൂതാണി നസീർ ബാബു, ഷംസുദ്ധീൻ, രാധാകൃഷ്‍ണൻ, ടി.കെ. രാജീവ്, ഹമീദ്, സുരേഷ്, സഞ്‍ജു തുടങ്ങിയവർ നേതൃത്വം നൽകി. ഉപവാസത്തിൻെറ സമാപനയോഗം നാരങ്ങവെള്ളം നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജസീർ മുണ്ടറോട്ട് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അരുൺകുമാർ പാലക്കുറുശ്ശി, നൗഫൽ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. pew upavasam അലനല്ലൂർ കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഉപവാസം ഡി.സി.സി സെക്രട്ടറി പി.ആർ. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.