കല്ലമ്പലം: കരവാരം പഞ്ചായത്തിൽ ദുൈബയിൽനിന്ന് വന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ദുൈബയിൽ കോവിഡ് ബാധിക്കുകയും അവിടെ ചികിത്സ കഴിഞ്ഞ നെഗറ്റിവ് സർട്ടിഫിക്കറ്റുമായാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഇതിനെതുടർന്ന് ഹോം ക്വാറിൻറീൻ നിർദേശിച്ച് വീട്ടിൽ വിട്ടെങ്കിലും ഉച്ചയോടെ സ്രവ പരിശോധനാ ഫലം പോസിറ്റിവായതിനാൽ മെഡിക്കൽ കോളജിൽനിന്നുതന്നെ ആംബുലൻസെത്തി തിരികെ കൊണ്ടുപോയി ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ, ഇദ്ദേഹം മറ്റാരുമായും സമ്പർക്കത്തിലേർപെട്ടിട്ടില്ലാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു. വീടുകളിലെത്തി പ്രവേശനോത്സവം ഒരുക്കി തോട്ടയ്ക്കാട് ഗവ. എൽ.പി.എസ് അധ്യാപകർ കല്ലമ്പലം: കോവിഡ് സൃഷ്ഠിച്ച പ്രതിസന്ധികൾക്കിടയിലും തളരാതെ വീടുകളിൽ പ്രവേശനോത്സവമൊരുക്കി തോട്ടയ്ക്കാട് ഗവ. എൽ.പി.എസ്. വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കൂട്ടുകാരെയാണ് അധ്യാപകരും പി.ടി.എയും എസ്.എം.സിയും ചേർന്ന് വീടുകളിലെത്തി സ്വീകരിച്ചത്. പ്രവേശനോത്സവ സമ്മാനങ്ങളായി ബാഗും കുടയും ക്രയോണുകളും ബുക്കും പെൻസിലുമൊക്കെ അക്ഷരത്തൊപ്പിവെച്ച് കൂട്ടുകാരെ സ്വീകരിക്കുമ്പോൾ കുട്ടികൾക്ക് ഏറെ ആഹ്ലാദം. രക്ഷാകർത്താക്കളും സന്തോഷം പങ്കുെവച്ചു. പ്രഥമാധ്യാപിക ജയശ്രീ ഇ.ആർ, എസ്.ആർ.ജി കൺവീനർ ഷമീന, സോജിഷ, പി.ടി.എ പ്രസിഡൻറ് റിജു, മെംബർ വിലാസിനി എന്നിവർ പങ്കെടുത്തു. ചിത്രം: IMG-20200601-WA0015.jpg തോട്ടയ്ക്കാട് എൽ.പി.എസിലെ അധ്യാപകർ വീട്ടിലെത്തി ഒന്നാം ക്ലാസുകാരിക്ക് സമ്മാനങ്ങൾ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.