വി.എസിെൻറ അവകാശവാദം തള്ളി ഉമ്മൻ ചാണ്ടി

വി.എസിൻെറ അവകാശവാദം തള്ളി ഉമ്മൻ ചാണ്ടി തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനല്‍ ആരുടെ കാലത്താണ് തുടങ്ങിയെന്ന തർക്കത്തിൽ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻെറ അവകാശവാദം തള്ളി മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചാനല്‍ ഉള്‍പ്പെടെ ഐ.ടി സാങ്കേതിക വിദ്യാഭ്യാസത്തിൻെറ നടത്തിപ്പുകാരായ കൈറ്റിനെ കൂട്ടുപിടിച്ചാണ് ഉമ്മൻ ചാണ്ടിയുടെ വിശദീകരണം. വിക്ടേഴ്‌സ് ഉദ്ഘാടനം ചെയ്തത് 2005 ജൂലൈ 28ന് രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം ആണെന്നാണ് കൈറ്റ് പറയുന്നത്. ഇക്കാര്യമാണ് താനും ചൂണ്ടിക്കാട്ടിയത്. എല്ലാ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ ഇനി തര്‍ക്കമില്ല. യു.ഡി.എഫ് പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും മറ്റും ഉദ്ഘാടനം ചെയ്ത് എൽ.ഡി.എഫ് തനിക്കാക്കിയതിൻെറ മറ്റൊരു പകര്‍പ്പായേ വിക്ടേഴ്‌സ് സംബന്ധിച്ച വി.എസിൻെറ നിലപാടിനെയും കാണുന്നുള്ളൂ. വിക്ടേഴ്‌സിൻെറ രണ്ട് ഭാഗങ്ങളിൽ ഇൻറർ ആക്ടീവ് മോഡ് ആണ് അബ്ദുൽ കലാം ഉദ്ഘാടനം ചെയ്തത്. രണ്ടാമത്തെ ഭാഗമായ നോണ്‍ ഇൻറര്‍ ആക്ടീവ് മോഡ് വി.എസ് മുഖ്യമന്ത്രിയായി രണ്ടരമാസം കഴിഞ്ഞ് ഉദ്ഘാടനം ചെയ്തു. ഇൻറര്‍ ആക്ടീവ് മോഡില്‍ പരിമിതമായ തോതിൽ പ്രവര്‍ത്തിച്ച വിക്ടേഴ്‌സിനെ നോണ്‍ ഇൻറര്‍ ആക്ടീവ് മോഡിലാക്കി ആയിരം സ്‌കൂളുകളില്‍ എത്തിക്കാനുള്ള നടപടി യു.ഡി.എഫ് സർക്കാറാണ് സ്വീകരിച്ചത്. ഇതിനാവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് കാത്തിരുന്ന വിക്ടേഴ്‌സിൻെറ അടുത്തഘട്ടമാണ് വി.എസ് ഉദ്ഘാടനം ചെയ്തത്. വെറും രണ്ടരമാസത്തിനകം ചാനലിനെ വലിയ സന്നാഹമുള്ള നോണ്‍ ഇൻറർ ആക്ടീവ് മോഡിലാക്കാനുള്ള എന്ത് മാന്ത്രികവടിയാണ് വി.എസിൻെറ കൈയിലുണ്ടായിരുന്നതെന്ന് വെളിപ്പെടുത്തണം. 'തൊഴില്‍ തിന്നുന്ന ബകന്‍' എന്ന പേരില്‍ കമ്പ്യൂട്ടര്‍വത്കരണത്തിനെതിരെ എഴുതിയ പുസ്തകം ഇപ്പോഴും ഇടതുപക്ഷക്കാരുടെ കൈയില്‍ കാണുമല്ലോെയന്നും അദ്ദേഹം ചോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.