തട്ടിപ്പുകൾ തുറന്നുകാട്ടു​േമ്പാൾ​ മുഖ്യമന്ത്രിക്ക്​ വേവലാതി -ചെന്നിത്തല

തിരുവനന്തപുരം: കോവിഡിൻെറ മറവിെല തട്ടിപ്പുകൾ തുറന്നുകാട്ടുേമ്പാൾ മുഖ്യമന്ത്രിക്ക് വേവലാതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏതായാലും മുഖ്യമന്ത്രിയുടെ തള്ള് ഒരു ബഡായി ബംഗ്ലാവ് തന്നെയാണെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. പ്രതിപക്ഷനേതാവ് സ്വയം പരിഹാസ്യനാകുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ആരുമറിയാതെ നടത്തിയ സ്പ്രിൻക്ലർ ഇടപാട് വലിച്ച് പുറത്തിട്ടപ്പോൾ പ്രതിപക്ഷനേതാവ് 'ഇങ്ങനെയായിപ്പോയല്ലോ'യെന്ന് മുഖ്യമന്ത്രിക്ക് തോന്നിയത് സ്വാഭാവികമാണ്. ബെവ്കോ ആപ് രൂപകൽപന ചുമതല കുട്ടി സഖാക്കൾക്ക് നൽകിയതും അതിലെ സാേങ്കതികപിഴവുകളും ചൂണ്ടിക്കാട്ടിയപ്പോഴും മുഖ്യമന്ത്രിക്ക് അസ്വസ്ഥത ഉണ്ടാകും. സർക്കാർ പ്രഖ്യാപിച്ച 20,000 കോടിയുടെ കോവിഡ് പാക്കേജ് വെറും ബഡായി ആയിരുന്നു. പ്രവാസികൾ മടങ്ങിയെത്തിയാൽ ക്വാറൻറീനും ചികിത്സക്കും പരിശോധനക്കും സൗകര്യമൊരുക്കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇേപ്പാൾ പറയുന്നത് പണം നൽകണമെന്നാണ്. രണ്ടുലക്ഷം പേരെ ക്വാറൻറീൻ ചെയ്യാൻ സൗകര്യമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി 12,000 പേർ വന്നപ്പോൾ വാക്ക് മാറ്റി. എല്ലാ സംവിധാനവും ഒരുക്കാതെ ഒാൺലൈൻ ക്ലാസ് തുടങ്ങിയതിൻെറ ഇരയാണ് മലപ്പുറത്ത് ആത്മഹത്യ ചെയ്ത പെൺകുട്ടി. ഒാൺലൈൻ പഠനത്തിന് തങ്ങൾ എതിരല്ല. എന്നാൽ, സാേങ്കതികസൗകര്യങ്ങൾ ഒരുക്കാനാകാതെ പാവപ്പെട്ട കുടുംബങ്ങൾ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.