കിളിമാനൂർ: സ്കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് ആരംഭിച്ച യും. കിളിമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മയായ 'സ്ലേറ്റും പെൻസിലുമാണ്' സഞ്ചരിക്കുന്ന പാഠശാല ഒരുക്കിയത്. മൊബൈൽ ഫോൺ, ഇൻറർനെറ്റ്, കേബിൾ ടി.വി തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്, പoന വിഭവങ്ങൾ എന്നിവ എത്തിച്ചാണ് കൂട്ടായ്മ മാതൃകയായത്. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പാപ്പാല കോളനിയിലാണ് സഞ്ചരിക്കുന്ന പാഠശാല കഴിഞ്ഞ ദിവസം എത്തിയത്. ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പതിനഞ്ചോളം കുട്ടികൾക്ക് ഈ സംരംഭം പ്രയോജനപ്പെടുത്താൻ കഴിഞ്ഞതായി അധ്യാപകർ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിൻെറ ക്ലാസ് നൽകുന്നതിനോടൊപ്പം കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങൾ മാറ്റാൻ വിഷയാടിസ്ഥാനത്തിൽ അധ്യാപകരുടെ സേവനവും കൂട്ടായ്മ നൽകുന്നുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റുകൾ, വായന കാർഡുകൾ എന്നിവയും കുട്ടികൾക്ക് വിതരണം ചെയ്തു. സഞ്ചരിക്കുന്ന പാഠശാലയുടെ പ്രവർത്തനോദ്‌ഘാടനം വാർഡ് മെംബർ നിഷ നിർവഹിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ മേഖലയിലേക്ക് കൂട്ടായ്മയുടെ സേവനം ലഭ്യമാക്കാനായി ഹെൽപ് ഡെസ്ക്കും തയാറാക്കി. 9446705121, 94462 35105, 9746774458 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ചിത്രവിവരണം kmr pho1- a പാപ്പാല കോളനിയിൽ എത്തിയ സഞ്ചരിക്കുന്ന പാഠശാലയിലെ അധ്യാപകർ കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.