നീറ് വിള ഇന്‍ഡോര്‍ സ്‌റ്റേഡിയം നിർമാണപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍

ആറ്റിങ്ങല്‍: . സ്റ്റേഡിയം ഒരു മാസത്തിനുള്ളില്‍ കായികപ്രേമികള്‍ക്കായി തുറന്നുകൊടുക്കും. 1.28 കോടി ചെലവഴിച്ചാണ് ഒറ്റൂര്‍ പഞ്ചായത്തിലെ നീറ് വിളയില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഒരുക്കിയത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഘട്ടം ഘട്ടമായി ഫണ്ട് ചെലവഴിച്ചാണ് നിർമാണം നടത്തിയത്. ലോക്ഡൗണ്‍ ഘട്ടത്തിലും പണി നടത്തി രണ്ടു ഘട്ടം പൂര്‍ത്തിയായി. വീണ്ടും 50 ലക്ഷം ചെലവഴിച്ച് ഇന്‍ഡോര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കും. ഇലക്ട്രിക്, ഫ്ലഡ്ലൈറ്റ് വര്‍ക്കുകള്‍, റൂഫിങ്, ഫ്ലോറിങ് മാറ്റ് തുടങ്ങിയവയും ഗാലറിയും ഗ്രൗണ്ട് വര്‍ക്കുകളുമാണ് ഇനി ചെയ്യാനുള്ളത്. ഇത് ഉടന്‍ ആരംഭിക്കും. ദേശീയനിലവാരമുള്ള സ്റ്റേഡിയമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. രാത്രിയും പകലും ഇന്‍ഡോര്‍ മത്സരങ്ങള്‍ നടത്താൻ കഴിയും. വോളിബാള്‍, കബഡി, ഷട്ടില്‍, ടെന്നീസ്, റെസ്ലിങ്, തൈക്വാൻഡോ, കരാട്ടേ തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങളും പരിശീലനവും നടത്താനാകും. ഒറ്റൂര്‍ പഞ്ചായത്ത് വക മാര്‍ക്കറ്റിൻെറ വിട്ടുകിട്ടിയ ഭാഗത്താണ് സ്റ്റേഡിയം നിർമാണം പൂര്‍ത്തിയായി വരുന്നത്. ഒറ്റൂര്‍, മണമ്പൂര്‍ പഞ്ചായത്തുകളിലെ നവകേരളം, ജെസ്റ്റേഴ്‌സ് ക്ലബുകള്‍ക്ക് ആവശ്യമായ പരിശീലനമൊരുക്കാനും ഇതിലൂടെ കഴിയും. ബി. സത്യന്‍ എം.എല്‍.എ പുരോഗതി വിലയിരുത്തി. വാര്‍ഡ് മെംബര്‍ ഡെയ്‌സി, രതീഷ് എന്നിവരും എം.എല്‍.എക്കൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.