അനധികൃത മൊബൈൽ ടവർ നീക്കണമെന്നാവശ്യം ശക്തം: പഞ്ചായത്ത് സ്​റ്റോപ് മെമ്മോ നൽകി

കല്ലമ്പലം: കരവാരം പഞ്ചായത്ത് പതിനേഴാം വാർഡിലെ കാഞ്ഞിലിൽ അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ടവറിൽ വീണ്ടും ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള കമ്പനിയുടെ നീക്കം നാട്ടുകാർ എതിർത്തു. ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതർ കമ്പനിക്ക് സ്റ്റോപ് മെമ്മോ നൽകി. കഴിഞ്ഞ രണ്ടുവർഷമായി പഞ്ചായത്ത് അനുശാസിക്കുന്ന ലൈസൻസ് ഫീസോ മറ്റ് മാനദണ്ഡങ്ങളോ പാലിക്കാതെ അനധികൃതമായാണ് ഈ കമ്പനി ടവർ പ്രവർത്തിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിക്കും കലക്ടർക്കുമുൾപ്പെടെ പരാതി നൽകാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.