കോവിഡ് വ്യാപന ഭീതി-ആർ.സി.സിയിൽ നിയന്ത്രണങ്ങൾ തുടരും

തിരുവനന്തപുരം: വിവിധ പ്രദേശങ്ങളിൽ നിന്ന് ആർ.സി.സിയിൽ അർബുദരോഗികൾ ചികിത്സക്കെത്തുന്നതിനാൽ, കോവിഡ് വ്യാപന ഭീതിയുടെ സാഹചര്യത്തിൽ ആർ.സി.സിയിലെ നിയന്ത്രണങ്ങൾ തുടരും. കേരളത്തിലെ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പിൻെറ സഹായത്തോടെ ഏർപ്പെടുത്തിയിട്ടുള്ള അർബുദചികിത്സാ സൗകര്യം രോഗികൾ തുടർന്നും ഉപയോഗപ്പെടുത്തേണ്ടതാണ്. തുടർപരിശോധന ആവശ്യമുള്ള രോഗികൾ വെർച്വൽ ഒ.പി സംവിധാനം പ്രയോജനപ്പെടുത്തണം. രോഗികൾക്ക് അപ്പോയ്െമൻറ് ലഭിച്ചിട്ടുള്ള ദിവസം അവരുടെ ഡോക്ടറുമായി നേരിട്ട് സംസാരിക്കാം. ഇതിനെക്കുറിച്ചുള്ള അറിയിപ്പ് രോഗികളുടെ മൊബൈൽ ഫോണിൽ സന്ദേശമായി എത്തും. ആർ.സി.സിയിൽ വരാൻ കഴിയാത്ത രോഗികൾക്ക് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ വീടുകളിൽ മരുന്ന് എത്തിച്ചുകൊടുക്കുന്ന സംവിധാനം തുടരും. തമിഴ്നാട്ടിലെ രോഗികൾ കന്യാകുമാരി ആശാരിപ്പള്ളത്തുള്ള ഗവ. മെഡിക്കൽ കോളജിൽ ലഭ്യമായ അർബുദചികിത്സാസൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്. അത്യാവശ്യ ചികിത്സ ആവശ്യമുള്ള രോഗികളെ മാത്രം കേരളത്തിലെ മറ്റാശുപത്രികളിൽനിന്ന് ആർ.സി.സിയിലേക്ക് റഫർ ചെയ്യുന്നതായിരിക്കും അഭികാമ്യം. വാർഡിലും ഒ.പി വിഭാഗത്തിലും മറ്റു സേവനകേന്ദ്രങ്ങളിലും സാമൂഹികഅകലം പാലിക്കാനും തിരക്ക് നിയന്ത്രിച്ച് കോവിഡ് വ്യാപനം തടയാനും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.