അതിർത്തി കട​െന്നത്തുന്നവർ വർധിക്കുന്നു

ബാലരാമപുരം: അതിർത്തിയിൽനിന്ന് ഉൗടുവഴികളിലൂടെ മദ്യം വാങ്ങി എത്തുന്നവരുടെ എണ്ണം വർധിക്കുന്നു. അതിർത്തിപ്രദേശത്തെ ഉൗടുവഴികളിലൂടെയും ഇടറോഡുകളിലൂടെയും ഇരുചക്രവാഹനങ്ങളിലും കാൽനടയായും നിരവധി പേരെത്തുന്നതായി ആരോപണമുയരുന്നു. മദ്യമുൾപ്പെടെ വാങ്ങുന്നതിനായി കളിയിക്കാവിള അതിർത്തിക്കപ്പുറത്ത് പോകുന്നവരും നിരവധിയാണ്. എന്നാൽ അതിർത്തിയിൽ നിന്ന് ലോറികളിലും കാൽനടയായും ആളുകളെത്തുന്നതായി കഴിഞ്ഞദിവസം നടന്ന ജില്ല പഞ്ചായത്ത് യോഗങ്ങളിൽ പരാതികളുയർന്നിരുന്നു. പൊലീസ് പരിശോധന തമിഴ്നാട് അതിർത്തിപ്രദേശങ്ങളിൽ ശക്തമാണെങ്കിലും ചരക്ക് വാഹനങ്ങളുടെ പരിശോധന കർശനമല്ലാത്തതിനാലാണ് പലരും അതിർത്തികടന്നെത്തുന്നത്. തമിഴ്നാടിൻെറ ഉൗടുവഴികളിലൂടെയും മറ്റും ആളുകളെത്തുന്നതായും യോഗത്തിലെത്തിയവർ പറഞ്ഞു. ചരക്ക് വാഹനങ്ങളിൽ പരിശോധന കർശനമല്ലാത്തതും പലപ്പോഴും ആശങ്കക്കിടയാക്കുന്നു. അതിർത്തി കടന്നെത്തുന്നവർ രഹസ്യമായി പല പ്രദേശങ്ങളിലും കഴിയുന്നു. ബുധനാഴ്ച ജില്ല പഞ്ചായത്തിൻെറ േകാവിഡ് അവലോകന യോഗത്തിൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ പലരും ഉയർത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.