തിരുവനന്തപുരം: കുടപ്പനക്കുന്ന് കാര്‍ഷികകര്‍മ സേനയിലേക്ക് അഗ്രികള്‍ചറല്‍ ടെക്‌നീഷ്യന്മാരെ നിയമിക്കുന്നു. കാര്‍ഷിക മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ ലഭ്യതക്കുറവ് കൃഷിഭൂമി തരിശാകുന്നതിന് കാരണമായിത്തീരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് പുതിയ നടപടി. കര്‍ഷകര്‍ക്ക് മികച്ച സേവനം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതിനൊപ്പം യുവജനങ്ങള്‍ക്ക് മികച്ച തൊഴിലിടം കണ്ടെത്താന്‍ ഈ സംരംഭം സഹായിക്കുന്നു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം കുടപ്പനക്കുന്ന് കൃഷിഭവനില്‍നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ മൂന്നിന് വൈകീട്ട് അഞ്ചിന് മുമ്പ് കര്‍മസേന ഓഫിസില്‍ സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.