നവീകരണം പൂർത്തീകരിച്ച പാങ്ങോട് ഫിഷ് മാർക്കറ്റ് നാടിന് സമർപ്പിച്ചു

തിരുവനന്തപുരം: നഗരസഭക്ക് കീഴിലുള്ള പാങ്ങോട് ആധുനിക ഫിഷ് മാർക്കറ്റ് നവീകരണം പൂർത്തിയാക്കി മേയർ കെ. ശ്രീകുമാർ നാടിന് സമർപ്പിച്ചു. നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്നാണ് മാർക്കറ്റിൻെറ നവീകരണം പൂർത്തിയാക്കിയത്. മൂന്ന് കോടി 25 ലക്ഷം രൂപ ചെലവിട്ടു. ഇതിൽ ഒരു കോടി 85 ലക്ഷം രൂപ ഫിഷറീസ് വകുപ്പും ഒരു കോടി 40 ലക്ഷം രൂപ നഗരസഭയുമാണ് വഹിച്ചത്. വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പാളയം രാജൻ, എസ്. പുഷ്പലത, വഞ്ചിയൂർ പി. ബാബു, വാർഡ് കൗൺസിലർ ബിന്ദു ശ്രീകുമാർ, സെക്രട്ടറി എൽ.എസ്. ദീപ, സി.ഇ.ഡി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ബാബു അമ്പാട്ട്, സൂപ്രണ്ടിങ് എൻജിനീയർ എ. മുഹമ്മദ് അഷറഫ് എന്നിവർ പങ്കെടുത്തു. 15000 ചതുരശ്ര അടി വിസ്തീർണമുള്ള മാർക്കറ്റിൽ 46 കടമുറികളുണ്ട്. 60 ടൺ സംഭരണശേഷിയുള്ള രണ്ട് ഫ്രീസറുകളും ൈവദ്യുതി തടസ്സം നേരിടാതിരിക്കാൻ 61 കെ.വി.എ ജനറേറ്ററും ഹൈ മാസ്റ്റ്ലൈറ്റുകളും മാർക്കറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. മാർക്കറ്റിനകത്തുതന്നെ ഹെൽത്ത് ഓഫിസും പ്രവർത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.