ചെന്നൈ സ്വദേശി കൂടങ്കുളത്ത്​ മരിച്ചു; കോവിഡ്-19 സ്​ഥിരീകരിച്ചതിനാൽ നാഗർകോവിലിൽ സംസ്​കരിച്ചു

നാഗർകോവിൽ: ചെന്നൈയിൽനിന്ന് കൂടങ്കുളെത്തത്തിയ വിവാഹ സംഘത്തിൽപെട്ട വരൻെറ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. തുടർന്ന്് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്് മൃതദേഹം നാഗർകോവിൽ കോർപറേഷൻെറ പുളിയങ്കുടിയിലെ വാതകശ്മശാനമായ 'അമൃതവനത്തിൽ' സംസ്കരിച്ചു. ഞായറാഴ്്ചയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ്്് ഏതാനും മണിക്കൂറിനുള്ളിലാണ് വരൻെറ പിതാവ് 63 കാരൻ കുഴഞ്ഞുവീണത്. ഉടനെ കൂടങ്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. കന്യാകുമാരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധന ഫലത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹത്തോടൊപ്പം കൂടംങ്കുളത്തുനിന്ന് വന്ന എസ്.ഐ, രണ്ട് വനിത പൊലീസ്, നഴ്സ്, ബന്ധുക്കൾ ഉൾപ്പെടെ ആറ് പേരെ പരിശോധനക്കായി മെഡിക്കൽ കോളജ് പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. വിവാഹം നടന്ന സ്ഥലവും മറ്റും കർശന നിരീക്ഷണത്തിലാക്കി. കന്യാകുമാരി ജില്ലയിൽ കൊവിഡ്-19 ബാധിതരുടെ എണ്ണം 58 ആയി. അവരിൽ മൂന്നുപേർ ഞായറാഴ്ച മുംബൈയിൽ നിെന്നത്തിയ തേരേകാൽപുതൂർ സ്വദേശികളായ മാതാവും പിതാവും മകളുമാണ്. ഒരാൾ തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്ന മാർത്താണ്ഡൻതുറ സ്വദേശിയാണ്. ഇതിൽ ഡിസ്ചാർജ് ആയത് 27 പേർ. ഇപ്പോൾ ചികിത്സയിലുള്ളത് 30 പേരാണ്. മരിച്ചത് ഒരാൾ. ജില്ലയിൽ ഇതുവരെ 12236 പേരിൽ നടത്തിയ 11946 പേർക്ക് നെഗറ്റീവ് ഫലമാണ് ലഭിച്ചത്. 236പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്്്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 342 പേരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.