വിമാനത്താവളത്തിലെ കരാര്‍ തൊഴിലാളികളോട്​ പിരിഞ്ഞുപോകാൻ കമ്പനി

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ഗ്രൗണ്ട് ഹാൻഡിലിങ് ഉള്‍പ്പെടെയുള്ള കരാര്‍ എടുത്ത എയര്‍ഇന്ത്യ സാറ്റ്സ് കമ്പനി 900 കരാര്‍ തൊഴിലാളികളെ പിരിച്ചുവിടുന്നു. കരാര്‍ തൊഴിലാളികള്‍ക്ക് വിമാനത്താവളത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് വര്‍ഷം തോറും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍നിന്ന് സാറ്റ്സ് അധികൃതര്‍ പാസ് വാങ്ങി നല്‍കാറാണ് പതിവ്. എന്നാല്‍, ഇത്തവണ പാസിൻെറ കാലാവധി കഴിയുന്ന ജീവനക്കാരോട് സ്വന്തം ഇഷ്ടപ്രകാരം ജോലി നിര്‍ത്തി പോകുന്നതായി എഴുതി വാങ്ങി ജീവനക്കാരെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. അഞ്ചു വര്‍ഷം മുതല്‍ 11 വര്‍ഷം വരെ സാറ്റ്സിനുവേണ്ടി പണിയെടുത്ത തൊഴിലാളികളുടെ ജീവിതമാണ് ഇതോടെ വഴിമുട്ടാന്‍ പോകുന്നത്. വിമാനത്താവളത്തിലെ കസ്റ്റമര്‍ സര്‍വിസ്, റാമ്പ്, കാര്‍ഗോ, ക്ലീനിങ് എന്നീ ഡിപ്പാര്‍ട്ട്മൻെറുകളില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന എമിറേറ്റ്സ്, ഖത്തര്‍, കുവൈത്ത്, എയര്‍അറേബ്യ, ഗള്‍ഫ്എയര്‍, എയര്‍ലങ്ക, സ്പൈസ് ജെറ്റ്, മാലി, സിംഗപ്പൂര്‍, മലേഷ്യന്‍, എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്പ്രസ് എന്നീ എയര്‍ലൈന്‍സുകളുടെ ഗ്രൗണ്ട് ഹാൻഡിലിങ് ഉള്‍പ്പെെടയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കരാര്‍ എടുത്തിരിക്കുന്നത് എയര്‍ഇന്ത്യയും സിംഗപ്പൂര്‍ ആസ്ഥാനമാക്കിയുള്ള സാറ്റ്സ് എന്ന വിദേശ കമ്പനിയും ചേര്‍ന്നുള്ള സംരംഭമായ എയര്‍ഇന്ത്യ സാറ്റ് എന്ന കമ്പനിയാണ്. കമ്പനിയുടെ പ്രവര്‍ത്തനം നഷ്ടത്തിലാെണന്നും അതിനാലാണ് ജീവനക്കാരെ കുറക്കുന്നുന്നതെന്നുമാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍, ലോക്ഡൗണ്‍കാലത്ത് ലോക രാജ്യങ്ങളുടെ വിമാനത്താവളങ്ങള്‍ അടഞ്ഞുകിടന്നപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കാര്‍ഗോ വഴി 1000 ടണിലധികം ഭക്ഷ്യധാന്യങ്ങളാണ് വിദേശത്തേക്ക് പറന്നത്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപ കമ്പനിക്ക് ലാഭം കിട്ടിയെന്ന് തൊഴിലാളികള്‍ പറയുന്നു. മുഴുവൻ ഭക്ഷ്യധാന്യങ്ങളും ലോഡിങ് നടത്തിയത് കാര്‍ഗോയിലെ കരാര്‍ തൊഴിലാളികളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.