ഫ്രറ്റേണിറ്റി മൂവ്മൻെറ് പ്രതിരോധ ബൂത്തുകൾ സ്ഥാപിച്ചു തിരുവനന്തപുരം: കോവിഡ് -19ൻെറ പശ്ചാത്തലത്തിൽ പുനഃക്രമീകരിച്ച എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളെഴുതുന്ന വിദ്യാർഥികൾക്കായി ജില്ലയിലെ വിവിധ സ്കൂളുകളിൽ ഫ്രറ്റേണിറ്റി മൂവ്മൻെറിൻെറ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ ബൂത്തുകൾ സ്ഥാപിച്ചു. 'അതിജീവനത്തിന് സാഹോദര്യത്തിന് കരുതൽ' എന്ന തലക്കെട്ടിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിൻെറ ഭാഗമായാണ് പ്രതിരോധ ബൂത്തുകൾ തയാറാക്കിയത്. ഓരോ സ്കൂളിനു മുന്നിലും വിദ്യാർഥികൾക്കും അധ്യാപകർക്കും ആവശ്യമായ മാസ്ക്കുകളും സാനിറ്റൈസറുകളും പ്രവർത്തകർ വിതരണം ചെയ്തു. വിവിധ സ്കൂളുകളിൽ അധികൃതരെ നേരിൽ കണ്ട് കോവിഡ് പ്രതിരോധ വസ്തുക്കൾ നൽകി. ജില്ല സെക്രട്ടറി ഇമാദ് വക്കം, മണ്ഡലം ഭാരവാഹികളായ സുഹൈൽ, സുആദ പർവിൻ, ബാസിത് പൂവാർ, നാദിയ ഹുസ്ന, നദീർ, ഷഫാന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. IMG-20200526-WA0105 Photo Caption: ഫ്രറ്റേണിറ്റി മൂവ്മൻെറ് സംഘടിപ്പിക്കുന്ന പ്രതിരോധ ബൂത്തിൻെറ ഭാഗമായി വി.എച്ച്.എസ്.എസ് ആലംകോട് സ്കൂളിലേക്ക് മണ്ഡലം പ്രസിഡൻറ് ഷഫാന മാസ്ക്കും സാനിറ്റൈസറും കൈമാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.