കൊല്ലം: കോർപറേഷൻെറ ഒൗദ്യോഗിക വാഹനത്തിൽ സി.പി.എം അഞ്ചാലുംമൂട് ഏരിയകമ്മിറ്റി ഓഫിസിൽ ഭക്ഷ്യധാന്യകിറ്റ് എത്തിച്ച സംഭവത്തിൽ മേയറുടെ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. മൂന്നു മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ബഹിഷ്കരണം. സെക്രട്ടറിയുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ നടപടിയെകുറിച്ച് അന്വേഷിക്കാമെന്ന് മേയർ ഹണി ബെഞ്ചമിൻ യോഗത്തെ അറിയിച്ചു. കോർപറേഷൻറ ഒൗദ്യോഗിക വാഹനത്തിൽ പാർട്ടി ഓഫിസിൽ കിറ്റ് എത്തിച്ച സംഭവത്തിലെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മേയർ രാജിവെക്കണമെന്ന് യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ എ.െക. ഹഫീസ് ആവശ്യപ്പെട്ടു. കിട്ടിയ അധികാരം ദുർവിനിയോഗം ചെയ്യുന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. തെരുവുപരിപാലനത്തിന് കോർപറേഷന് ലാഭകരമാകുന്ന കരാറുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽ.ഇ.ഡി വിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പത്രത്തിൽ വന്ന വാർത്തയുടെ രേഖ കോർപറേഷനിൽ നിന്നാണ് നഷ്ടപ്പട്ടതെന്ന് ആർ.എസ്.പി അംഗം പ്രശാന്ത് പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം. ഇടപാടിൽ ഒരു രൂപയെങ്കിലും കോർപറേഷന് നഷ്ടമായിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരുവുവിളക്കു പരിപാലനത്തിൽ അടിയന്തര നടപടിയുണ്ടാവണമെന്ന് എസ്. പ്രസന്നൻ, എസ്. മീനാകുമാരി, തൂവാട്ട് വി. സുരേഷ്കുമാർ, ബേബി സേവ്യർ എന്നിവർ ആവശ്യപ്പെട്ടു. രാഷ്ട്രീയപ്പോരിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് കോൺഗ്രസ് അംഗം ടി. ലൈലാകുമാരി പറഞ്ഞു. അംഗങ്ങളായ എം.എസ്. ഗോപകുമാർ, അനിൽകുമാർ, പ്രേം ഉഷാർ, ശാന്തിനി ശുഭദേവ്, അജിത്കുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.