ഗൃഹനാഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

വട്ടിയൂർക്കാവ്: . വട്ടിയൂർക്കാവ് നെട്ടയം കല്ലിംഗവിള രേവതി ഭവനിൽ സുരേന്ദ്രൻ നായരാണ് (65) മരിച്ചത്. കഴിഞ്ഞ ദിവസം സസ്പെൻഷനിലായ, വലിയമല െപാലീസ് സ്‌റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ അജയകുമാറിൻെറ ഭാര്യാപിതാവാണ് ഇദ്ദേഹം. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഉച്ചഭക്ഷണം കഴിഞ്ഞ് സുരേന്ദ്രൻ നായർ വീടിൻെറ മുകളിലെ നിലയിലെ മുറിയിലേക്ക് പോയി. പിതാവിനെ കാണാതിരുന്നതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് സീലിങ് ഫാൻ കൊളുത്തിൽ തൂങ്ങിമരിച്ച നിലയിൽ സുരേന്ദ്രൻനായരെ കണ്ടത്. വട്ടിയൂർക്കാവ് പൊലീസെത്തി നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ചന്ദ്രികാ ദേവി. മക്കൾ: ചിത്ര അജയകുമാർ, സുജിത് (2016ലെ മിസ്റ്റർ കേരള). ചാരായക്കേസിലെ പ്രതികളിൽനിന്ന് കേസൊതുക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അന്വേഷണ വിധേയമായി വലിയമല സി.ഐയായിരുന്ന അജയകുമാറിനെ കഴിഞ്ഞ ദിവസമാണ് സസ്പെൻഡ് ചെയ്തത്. Surendran nair 65 Vattiyoorkavu
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.