തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ എഴുതാനെത്തിയ നഗരത്തിലെ വിദ്യാർഥികൾക്ക് സർക്കാർനിർദേശ പ്രകാരമുള്ള മുഴുവൻ . പരീക്ഷകൾ സുഗമമായി നടത്തുന്നതിന് നേരേത്ത മേയറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. തുടർന്ന് പരീക്ഷക്ക് മുമ്പായിത്തന്നെ നഗരപരിധിയിൽ പരീക്ഷകൾ നടക്കുന്ന എല്ലാ സ്കൂളുകളും ശുചീകരിച്ച് അണുനശീകരണം നടത്തിയിരുന്നു. വിദ്യാർഥികൾക്കാവശ്യമായ സാനിറ്റൈസറും കോട്ടൺ മാസ്ക്കുകളും എത്തിച്ചു. പരീക്ഷക്ക് എത്തുന്ന കുട്ടികളുടെ വാഹനസൗകര്യം സംബന്ധിച്ച് വ്യക്തമായ പ്ലാൻ തയാറാക്കിയാണ് യാത്രാ സംവിധാനം ഉറപ്പുവരുത്തിയത്. യു.പി, എൽ.പി സ്കൂളുകളിലെ ബസുകളും അധികമായി നഗരസഭ സംവിധാനങ്ങളും വിദ്യാർഥികളെ പരീക്ഷക്കെത്തിക്കുന്നതിനായി പ്രയോജനപ്പെടുത്തി. വിദ്യാർഥികളുടെ യാത്രയുമായി ബന്ധപ്പെട്ട് ഗതാഗത പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് െപാലീസ് അധികാരികൾക്ക് നേരേത്തതന്നെ നിർേദശം നൽകിയിരുന്നു. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ നിന്നും ക്യാമ്പിലെ അന്തേവാസികളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും സ്കൂളുകളിൽ പരീക്ഷാ നടത്തിപ്പിനാവശ്യമായ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിനും വിദ്യാർഥികൾക്ക് വിജയാശംസകൾ നേരുന്നതിനുമായി കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂളിൽ മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവരും എത്തി. photo file name: IMG_2435.JPG IMG_2441.JPG V.S.Prasanth Photographer 94470 78881
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.