എ.ജി എസ്. സുനിൽരാജിന് അരുണാചലിലേക്ക്​ സ്ഥലംമാറ്റം

തിരുവനന്തപുരം: കേരള പൊലീസിൻെറ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സി.എ.ജി റിപ്പോർട്ട് തയാറാക്കിയ അക്കൗണ്ടൻറ് ജനറൽ എസ്. സുനിൽരാജിന് സ്ഥാനക്കയറ്റേത്താടെ സ്ഥലം മാറ്റം. പ്രിൻസിപ്പൽ അക്കൗണ്ടൻറ് ജനറലായി അരുണാചൽ പ്രദേശിലേക്കാണ് സ്ഥലം മാറ്റിയത്. പൊലീസിൻെറ തോക്കും തിരകളും ചോർന്നതും പൊലീസ് മേധാവിയുടെ ക്രമക്കേടുകളും സംബന്ധിച്ച ഒാഡിറ്റ് റിപ്പോർട്ട് ഏറെ രാഷ്ട്രീയവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആലുവ സ്വദേശിയായ സുനിൽരാജ് ഇന്ത്യൻ ഒാഡിറ്റ് ആൻഡ് അക്കൗണ്ട് സർവിസിൽ 1996 ബാച്ച് ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം ഏജീസ് ഓഫിസിൽ എത്തുന്നതിനുമുമ്പ് മധ്യപ്രദേശിൽ എ.ജിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.