തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ ബി.എസ്​.എൻ.എൽ ജീവനക്കാർ പ്രതിഷേധപ്രകടനം നടത്തി

തിരുവനന്തപുരം: തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെയും ബി.എസ്.എൻ.എൽ മാനേജ്മൻെറ് സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെയും ജീവനക്കാർ ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻെറ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരത്ത് ചീഫ് ജനറൽ മാനേജർ ഓഫിസിന് മുന്നിൽ നടന്ന പ്രകടനം ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ.എസ്. ബിന്നി, ബിജുരാഘവൻ, രാജേഷ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.