ജില്ലയിൽ രണ്ടു പേർക്കുകൂടി കോവിഡ്

തിരുവനന്തപുരം: . 12ന് ദമ്മാമിൽ നിന്നെത്തിയ ബാലരാമപുരം സ്വദേശിക്കും (46) 17ന് അബൂദബിയിൽനിന്ന് വന്ന കാട്ടാക്കട സ്വദേശിക്കുമാണ് (26) പരിശോധനാ ഫലം പോസിറ്റിവായത്. ബാലരാമപുരം സ്വദേശിയായ ആൾ ഐ.എം.ജിയിലായിരുന്നു. അദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. അതേസമയം കാട്ടാക്കട സ്വദേശിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. നേരത്തേ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ജില്ലയിൽ പുതുതായി 608 പേർ രോഗനിരീക്ഷണത്തിലായി. 586 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 5356 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ബുധനാഴ്ച രോഗലക്ഷണങ്ങളുമായി 14 പേരെ പ്രവേശിപ്പിച്ചു. 10 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 47 പേർ ചികിത്സയിലുണ്ട്. ബുധനാഴ്ച 130 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. ബുധനാഴ്ച ലഭിച്ച 100 പരിശോധനാഫലങ്ങൾ നെഗറ്റിവാണ്. ജില്ലയിൽ 17 സ്ഥാപനങ്ങളിലായി 533 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ബുധനാഴ്ച 7154 വാഹനങ്ങൾ പരിശോധിച്ചു. കലക്ടറേറ്റ് കൺട്രോൾ റൂമിൽ 191 കാളുകളെത്തി. മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന ഒമ്പതു പേർ ബുധനാഴ്ച മൻെറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 312 പേരെ ബുധനാഴ്ച വിളിച്ചു. അവർക്കാവശ്യമായ നിർദേശങ്ങൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.