തിരുവനന്തപുരം: മൾട്ടിെലവൽ മാർക്കറ്റിങ് മറയാക്കിയുള്ള ഓൺലൈൻ തട്ടിപ്പ് തടയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നാഷനൽ നെറ്റ് വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) നടത്തിയ സമരത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സർക്കാർ രൂപവത്കരിച്ചിട്ടുള്ള ഡയറക്ട് സെല്ലിങ് മോണിട്ടിറ്റിങ് കമ്മിറ്റി അടിയന്തരമായി വിളിച്ചുകൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.