ധർണ നടത്തി

തിരുവനന്തപുരം: തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ . ധർണ കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. തയ്യൽ തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് ജെ. ജയരാമൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. ജി. സുബോധൻ മുഖ്യപ്രഭാഷണം നടത്തി. പ്രതിഷേധാത്മകമായി മാസ്ക് തയ്ച്ച് വിതരണം ചെയ്തു. സംസ്ഥാനത്ത് എല്ലാ തയ്യൽ തൊഴിലാളികൾക്കും കുറഞ്ഞത് 5000 രൂപ കോവിഡ് ധനസഹായം നൽകണമെന്നും മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.