റമദാൻ റിലീഫ് പരിപാടികൾ സമാപിച്ചു

തിരുവനന്തപുരം: ശിഹാബ് തങ്ങൾ റിലീഫ് സെല്ലും കേരള സഹൃദയവേദിയും സംയുക്തമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന റമദാൻ റിലീഫ് പരിപാടികളുടെ സമാപനം തിരുവനന്തപുരത്ത് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഒഴിവാക്കാൻ പാടില്ലെന്ന് കരുതിയിരുന്ന പലതും ഉപേക്ഷിക്കാനും അത്യാവശ്യമെന്ന് കരുതിയിരുന്നവ അനാവശ്യമെന്ന് തോന്നുകയും ചെയ്യുന്ന കോവിഡ് ഘട്ടത്തിൽ ഇത്തരത്തിൽ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങൾ അഭികാമ്യവും മാതൃകപരവുമാണെന്നും ഉള്ളവൻെറ കടമയും ഇല്ലാത്തവൻെറ അവകാശമായി മാറിയിരിക്കുന്ന സക്കാത്തിൻെറ മഹത്വം വിളിച്ചുപറയുന്ന പ്രക്രിയയുമാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. വേദി പ്രസിഡൻറ്‌ ചാന്നാങ്കര എം.പി കുഞ്ഞ് അധ്യക്ഷനായിരുന്നു. വി.കെ. പ്രശാന്ത് എം.എൽ.എ, തോന്നയ്ക്കൽ ജമാൽ, കണിയാപുരം ഹലിം, സിറാജുദീൻ, എ.പി. മിസ്‌വർ, അനീർ പള്ളിക്കൽ, മോഹനൻ ചാല, വേദി പ്രസിഡൻറ് ചാന്നാങ്കര എം.പി കുഞ്ഞ് എന്നിവർ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.