വെഞ്ഞാറമൂട്: വൈദ്യുതാഘാതമേറ്റ് മരിച്ച എ.എസ്.ഐ ഹര്‍ഷകുമാറിൻെറ കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക കൈമാറി. പൊലീസ് ഹൗസിങ് സഹകരണ സംഘം അംഗങ്ങള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം രൂപയാണ് പാറയ്ക്കലിലുള്ള വീട്ടിലെത്തി എ.ഡി.ജി.പി ഡോ. ബി. സന്ധ്യ ഹര്‍ഷകുമാറിൻെറ ഭാര്യയെ ഏൽപിച്ചത്. സംഘം വൈസ് പ്രസിഡൻറ് സി.ആര്‍. ബിജു, കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി പ്രേംജി കെ. നായര്‍, വെഞ്ഞാറമൂട് എസ്.എച്ച്.ഒ വിജയരാഘവന്‍, സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം ആര്‍.കെ. ജ്യോതിഷ്, കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ല സെക്രട്ടറിമാരായ കിഷോര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അപ്പു, രതീഷ്, ജില്ല കമ്മിറ്റി അംഗം മഹേഷ് എന്നിവര്‍ പങ്കെടുത്തു. accident death insurance.(1) പൊലീസ് ഹൗസിങ് സഹകരണ സംഘം അംഗങ്ങള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് തുക എ.ഡി.ജി.പി ബി. സന്ധ്യ വൈദ്യുതാഘാതമേറ്റ് മരിച്ച എ.എസ്.ഐ ഹര്‍ഷകുമാറിൻെറ ഭാര്യയെ ഏൽപിക്കുന്നു 5000 മാസ്‌ക്കുമായി ഫ്രണ്ട്‌സ് അബൂദബി വെഞ്ഞാറമൂട്: വാമനപുരം നിയോജക മണ്ഡലത്തിലെ കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി അബൂദബിയില്‍ ജോലി ചെയ്യുന്ന വെഞ്ഞാറമൂടുകാരുടെ സാംസ്‌കാരിക കൂട്ടായ്മയായ ഫ്രണ്ട്‌സ് 5000 മാസ്‌ക്കുകള്‍ നല്കി. കൂട്ടായ്മയിലെ അംഗമായ ജയന്‍ ഡി.കെ. മുരളി എം.എല്‍.എക്ക്് മാസ്‌ക്കുകള്‍ കൈമാറി. വെഞ്ഞാറമൂട് റോട്ടറി ക്ലബ് സെക്രട്ടറി വി.വി. സജി സന്നിഹിതനായിരുന്നു. മുഹമ്മദ്, വിപിന്‍ കാഞ്ചിനട, സജീര്‍ കാഞ്ചിനട, ലാലു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.