നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ കല്ലമ്പാറയില്‍ പണിതീര്‍ത്ത . ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഇവിടെ മാലിന്യസംസ്‌കരണം ആരംഭിച്ചത്. 40 ലക്ഷം ചെലവിട്ടാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ മാലിന്യസംസ്‌കരണ യൂനിറ്റ് നിർമിച്ചത്. നഗരസഭയിലെ വിവിധവാര്‍ഡുകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം തുമ്പൂര്‍മുഴിയെന്നു പേരിട്ട ഈ പ്ലാൻറില്‍ വളമാക്കാനായിരുന്നു ലക്ഷ്യം. ഇതിനായി 27ബിന്നുകളാണ് ഇവിടെ സ്ഥാപിച്ചത്. മാലിന്യശേഖരണത്തിനായി ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം ഉപയോഗപ്പെടുത്തും. പ്രതിവര്‍ഷം 20ലക്ഷം രൂപ ലാഭം പ്രതീക്ഷിച്ചാണ് നഗരസഭ പദ്ധതി തുടങ്ങിയിട്ടുള്ളത്. നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍സഹദേവന്‍ പ്ലാൻറിൻെറ പ്രവര്‍ത്തനോദ്ഘാടനം നടത്തി. നഗരസഭ കൗണ്‍സിലര്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭ ഓഫിസിന് സമീപത്തും നേരേത്ത ഇത്തരമൊരു യൂനിറ്റ് പ്രവര്‍ത്തിച്ചിരുന്നു. നെടുമങ്ങാട് ചന്ത, ജില്ലആശുപത്രി, റവന്യൂടവര്‍ പരിസരം എന്നിവിടങ്ങളില്‍ നിന്നെല്ലാം ശേഖരിക്കുന്ന മാലിന്യവും ഇവിടെയെത്തിച്ച് വളമാക്കും. നെടുമങ്ങാട് നഗരസഭ കല്ലമ്പാറയില്‍ തുടങ്ങിയ മാലിന്യസംസ്‌കരണകേന്ദ്രം നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചൽ സഹദേവന്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തുന്നു 17ndd8 Nagarasabha Malinya Plant Uthagadanam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.