പൊതുമേഖലാ സ്ഥാപനങ്ങളെ കൂട്ടത്തോടെ സ്വകാര്യമേഖലക്ക്​ തീറെഴുതി ^ചെന്നിത്തല

പൊതുമേഖലാ സ്ഥാപനങ്ങളെ കൂട്ടത്തോടെ സ്വകാര്യമേഖലക്ക് തീറെഴുതി -ചെന്നിത്തല തിരുവനന്തപുരം: കോവിഡ്-19 ൻെറ മറവില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നാകെ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ മേഖലക്ക് തീറെഴുതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പൊള്ളയായ പാക്കേജ് പുനഃപരിശോധിക്കുക, പരമ്പരാഗത തൊഴിലാളികള്‍ക്ക് അടിയന്തരമായി 5000 രൂപ സഹായധനം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.പി.സി.സി ഒ.ബി.സി ഡിപ്പാര്‍ട്മൻെറ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനറല്‍ പോസ്റ്റ് ഓഫിസിന് മുന്നില്‍ നടത്തിയ നില്‍പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിൻെറ പാക്കേജ് ഊതിവീര്‍പ്പിച്ച ബലൂണാണ്. മഹാമാരിയില്‍ പട്ടിണിയിലായ ജനങ്ങളുടെ പക്കല്‍ പണം എത്തിക്കാനുള്ള ഒരു നടപടിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. സ്വന്തം രാജ്യത്തെ പൗരന്മാര്‍ അഭയാർഥികളെപ്പോലെ തെരുവിലൂടെ നടന്ന് മരിച്ചുവീഴുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെകട്ടറിമാരായ ആര്‍. അജിരാജ്കുമാര്‍, എന്‍. രാജേന്ദ്രബാബു, ജില്ല ചെയര്‍മാന്‍ ഷാജിദാസ്, ബ്ലോക്ക് ചെയര്‍മാന്മാരായ പി. ഋഷികേഷ്, വില്യം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.