ഉച്ചഭക്ഷണമൊരുക്കി മലങ്കര കത്തോലിക്കാ സഭ

തിരുവനന്തപുരം: നഗരസഭയുടെ അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ ക്യാമ്പിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണമൊരുക്കി മലങ്കര കത്തോലിക്കാ സഭ. മേയർ കെ. ശ്രീകുമാർ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവർ ചേർന്നാണ് അന്തേവാസികൾക്ക് ഭക്ഷണം വിളമ്പിയത്. ജോൺപോൾ മാർപാപ്പയുടെ നൂറാം ജന്മദിനത്തിൻെറ ഭാഗമായാണ് ക്യാമ്പിലെ അന്തേവാസികൾക്ക് ഭക്ഷണവും ബെഡ്ഷീറ്റും മലങ്കര കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ വിതരണം ചെയ്തത്. കൗൺസിലർമാരായ ജോൺസൺ ജോസഫ്, ത്രേസ്യാമ്മ ജോസഫ്, ഫാ. നെൽസൻ വലിയവീട്ടിൽ, തോമസ് കയ്യാലക്കൽ എന്നിവർ പങ്കെടുത്തു. -- V.S.Prasanth Photographer 94470 78881
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.