ദിവ്യയുടെ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് ഐ.ജി പരാതിക്കാരൻെറ മൊഴിയെടുത്തു തിരുവനന്തപുരം: സിസ്റ്റർ ദിവ്യയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐ.ജിയും അന്വേഷണ സംഘത്തലവനുമായ ഗോപേഷ് അഗർവാൾ പരാതിക്കാരൻ ജോമോൻ പുത്തൻപുരയ്ക്കലിൻെറ മൊഴിയെടുത്തു. കഴിഞ്ഞ മേയ് ഏഴിന് രാവിലെ പതിനൊന്നരക്കാണ് ദിവ്യ തിരുവല്ല പാലിയേക്കരയിലെ ബസേലിയൻ കോൺവൻെറിൻെറ കിണറ്റിൽ വീണതെന്ന് മഠത്തിലെ കന്യാസ്ത്രീകൾ ലോക്കൽ പൊലീസിൽ കൊടുത്ത മൊഴി കളവാണെന്ന് ക്രൈംബ്രാഞ്ച് ഐ.ജിക്ക് പരാതിക്കാരൻ മൊഴി നൽകി. ദിവ്യയുടെ മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുത്തപ്പോഴുള്ള വിഡിയോ കാണുമ്പോൾ തണുത്ത് മരവിച്ച മൃതദേഹമാണെന്നത് വ്യക്തമാണെന്ന് പരാതിക്കാരൻ പറഞ്ഞു. മഠാധികാരികളും ലോക്കൽ പൊലീസും ചേർന്ന് തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പരാതിക്കാരൻ മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.