തിരുവനന്തപുരം: പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ കേരളത്തിലെ തീരദേശ മേഖലയിൽ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തത് ഈ മേഖലയോട് കാണിക്കുന്ന അവഗണനയും കുറ്റകരമായ അനാസ്ഥയുമാെണന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. കാലവർഷം തുടങ്ങിയതോടെ ഉൾക്കടലിൽ ഉണ്ടാകുന്ന ന്യൂനമർദം മൂലം കരയിലേക്ക് ശക്തമായ കടലാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയാമെന്നിരിക്കെ, നിലവിലുള്ള കടൽഭിത്തി സംരക്ഷിക്കാനോ മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാനോ പകർച്ചവ്യാധികൾേപാലുള്ള മാരകരോഗങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനോ നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി. സ്റ്റെല്ലസ്, മാണിപ്പുറം കെ.പി. സെബാസ്റ്റ്യൻ, അഞ്ചുതെങ്ങ് അനിൽ ആബേൽ, കൊയിലാണ്ടി ചെറിയമങ്ങാട് സന്തോഷ് കള്ളിക്കാട് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.