റോഡരുകിൽ നിന്ന അധ്യാപകൻ കാറിടിച്ച് മരിച്ചു

വര്‍ക്കല: റോഡരികിൽ നിന്ന അധ്യാപകൻ കാറിടിച്ച് മരിച്ചു. വര്‍ക്കല മേല്‍വെട്ടൂര്‍ അമൃതകൃപയില്‍ ശ്യാം (49) ആണ് മരിച്ചത്. ഞെക്കാട് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു. ശ്യാമിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ മുന്നോട്ടു പോയി മറ്റൊരു സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാര്‍ക്കും പരിക്കേറ്റു. നരിക്കല്ലുമുക്ക് സ്വദേശികളായ ദിലീപ്, ആശ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ പാലച്ചിറ ജങ്ഷന് സമീപമാണ് അപകടം നടന്നത്. പാലച്ചിറയിലെ വര്‍ക്ഷോപ്പിന് മുന്നില്‍ തൻെറ കാർ നിര്‍ത്തിയിട്ടശേഷം റോഡരികില്‍ ഫോണില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു ശ്യാം. എതിര്‍ദിശയില്‍നിന്ന് നിയന്ത്രണം വിട്ടുവന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒമ്പതോടെ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിഷ്ണുബാലൻെറയും പ്രിയംവദയുടെയും മകനാണ് ശ്യാം. ഭാര്യ: ജല്‍സ (അധ്യാപിക, കോട്ടയം താഴത്തുവടകര ഗവ. എച്ച്.എസ്.എസ്). മക്കള്‍: അനശ്വര, അമൃത്. Photo: syam 49 atl
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.