മലയിൻകീഴ് ജങ്​ഷൻ^ആനപ്പാറക്കുന്ന് റോഡി​െൻറ പുനരുദ്ധാരണം ഉടൻ

മലയിൻകീഴ് ജങ്ഷൻ-ആനപ്പാറക്കുന്ന് റോഡിൻെറ പുനരുദ്ധാരണം ഉടൻ കാട്ടാക്കട: മലയിൻകീഴ് ജങ്ഷൻ-ആനപ്പാറക്കുന്ന് റോഡിൻെറ പുനരുദ്ധാരണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള റോഡിന് പ്രത്യേക പരിഗണന നൽകി പൊതുമരാമത്ത് വകുപ്പിൽനിന്ന് തുക അനുവദിച്ചാണ് പുനർനിർമിക്കുന്നത്. മലയിൻകീഴ് ജങ്ഷനിൽ നിന്നും ഗവ.ഹയർ സെക്കൻഡറി സ്കൂൾ, മാധവകവി മെമ്മോറിയൽ ഗവ.ആർട്സ് കോളജ്, ഗവ.ഐ.ടി.ഐ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള റോഡാണിത്. രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയാണ് പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിക്കുന്നത്. നിലവിൽ മൂന്ന് മീറ്റർ വീതി മാത്രമുള്ള റോഡ് ഇരുവശത്തേക്കും വീതി കൂട്ടി 5.5 മീറ്റർ വീതിയിൽ മലയിൻകീഴ് ജങ്ഷനിൽ നിന്നും ഒരു കിലോമീറ്റർ ദൂരം ബി.എം.ബി.സി രീതിയിൽ നവീകരിക്കും. ഇതോടൊപ്പം 596 മീറ്റർ നീളത്തിൽ ഓട, 55 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി തുടങ്ങിയവ നിർമിക്കുന്ന പ്രവർത്തനങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. കോവിഡ് സാഹചര്യത്തിൽ നിർമാണോദ്ഘാടനം ഒഴിവാക്കിയാണ് പ്രവർത്തികൾ ആരംഭിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.