ഇന്ധനവില കുറയ്​ക്കണം ^ഐ.എൻ.ടി.യു.സി

ഇന്ധനവില കുറയ്ക്കണം -ഐ.എൻ.ടി.യു.സി വർക്കല: അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം ഉൽപന്നങ്ങൾക്കുണ്ടായ വിലയിടിവിൻെറ പ്രയോജനം ജനങ്ങൾക്ക് നൽകാതെ എക്സൈസ് തീരുവ വർധിപ്പിച്ച കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി പ്രതിഷേധ സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.സുബോധ് ഉദ്ഘാടനം ചെയ്തു. വർക്കല റീജനൽ പ്രസിഡൻറ് പി.ജെ. നൈസാം അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ മണ്ഡലം പ്രസിഡൻറ് ഷെരീഫ് വർക്കല, സെക്രട്ടറിമാരായ വെട്ടൂർ ഷാലിബ്, ഹനസ് നാസർ, വർക്കല ടൗൺ ഹെഡ്‍ലോഡ് വർക്കേഴ്സ് കൺവീനർ രാധാകൃഷ്ണൻ, ടൗൺ ഓട്ടോ തൊഴിലാളി യൂനിയൻ നേതാവ് ഷാഫർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.